അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷനുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരേ വധശ്രമത്തിന് കേസ്. ടി.ഡി.പി എം.എൽ.എ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിലാണ് ഗുണ്ടൂർ പോലീസ് കേസെടുത്തിരിക്കുന്നത്. ജഗന് പുറമെ രണ്ട് ഐ.പി.എസ്. ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് നാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇ-മെയിൽ വഴി ഒരു മാസം മുമ്പ് ലഭിച്ച പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. വധശ്രമം, കസ്റ്റഡി മർദനം തുടങ്ങിയ ആരോപണങ്ങളാണ് എം.എൽ.എ. തന്റെ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് തനിക്കെതിരേ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നു.
2021 മേയ് 14-നാണ് പരാതിക്ക് ആസ്പദമായ സംഭവം. ആന്ധ്രാപ്രദേശ് സർക്കാരിൻ്റെ സി.ബി സി.ഐ.ഡി തനിക്കെതിരേ കള്ളക്കേസെടുത്ത് നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. നിയമവിരുദ്ധമായി പോലീസ് വാഹനത്തിനുള്ളിലേക്ക് വലിച്ചിഴച്ച് മർദിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ വ്യക്തിയായിട്ടും തനിക്ക് മരുന്ന് നൽകിയില്ലെന്നും എം.എൽ.എ ആരോപിക്കുന്നു.
ചന്ദ്രബാബു നായിഡു അധികാരത്തിലേറിയതിന് പിന്നാലെ ജഗനെതിരേ നിരവധി അഴിമതി ആരോപണങ്ങൾ ടി.ഡി.പി. ഉന്നയിച്ചിരുന്നു. കൂടാതെ, നാല് പ്രമുഖ ചാനലുകളുടെ സംപ്രേഷണം കേബിൾ ഓപ്പറേറ്റർമാർ അവസാനിപ്പിച്ചതിന് പിന്നിലും സർക്കാർ ഇടപെടലുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. തെലുങ്ക് ചാനലുകളായ ടി.വി. 9, സാക്ഷി ടി.വി. എൻ ടി.വി., 10 ടി.വി. എന്നീ ചാനലുകളുടെ സംപ്രേഷണമായിരുന്നു നിർത്തിവെച്ചത്.
Content Highlights: Former Andhra Pradesh CM Jagan Mohan Reddy booked in attempt to murder
Published: 12 Jul 2024, 09:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented