ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ. ചാരക്കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതിയിൽ നിന്ന് സി.ബി.ഐ നാലാം തവണയും സമയം തേടി. അന്വേഷണ ഏജന്‍സിയുടെ ആവശ്യം അംഗീകരിച്ചു കൊണ്ട് രണ്ടാഴ്ചത്തെ സമയം കൂടി അനുവദിച്ചു.
കേസിലെ പ്രതികളായ ആര്‍.ബി. ശ്രീകുമാര്‍, എസ്. വിജയന്‍, തമ്പി എസ്. ദുര്‍ഗ്ഗാദത്ത്, പി.എസ്. ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹര്‍ജിയില്‍ നേരത്തെ കോടതി നോട്ടീസ് അയച്ചിരുന്നു.
സി.ബി.ഐ. ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജി ഇതുവരെ ഏഴ് തവണ മാറ്റിവച്ചതായി പി.എസ്.ജയപ്രകാശിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കാളീശ്വരം രാജ് കോടതിയില്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ നാല് തവണയാണ് ഇതിന് മുമ്പ് സമയം തേടിയതെന്ന് ആര്‍.ബി ശ്രീകുമാറിന് വേണ്ടി ഹാജരായ അഭിഭാഷക അപര്‍ണ്ണ ഭട്ട് ചൂണ്ടിക്കാട്ടി.
മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ഒരു അവസരം കൂടി തരണമെന്ന് സി.ബി.ഐക്കു വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിന്റെ ജൂനിയര്‍ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെടുക ആയിരുന്നു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
Content Highlights: isro espionage case: cbi seeks time to file affidafit
Published: 25 Mar 2022, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented