തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ വ്യാജതെളിവുണ്ടാക്കിയെന്നും സ്ത്രീത്വത്തെ അപമാനിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഈ ആരോപണം. കുറ്റപത്രം അംഗീകരിച്ച കോടതി ജൂലായ് 26-ന് പ്രതികള്‍ നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചു. മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, ഗുജറാത്ത് മുന്‍ഡി.ജി.പി.യും ഐ.ബി.യുടെ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ എന്നിവര്‍ കേസിലെ പ്രതികളാണ്.
പ്രതിക്കൂട്ടിലായത് അന്വേഷണ ഉദ്യോഗസ്ഥര്‍...
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഗൂഢാലോചനയില്‍ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചതോടെ പ്രതിക്കൂട്ടിലായത് അന്വേഷണ ഉദ്യോഗസ്ഥര്‍. അഞ്ചുപേരാണ് പ്രതികള്‍. ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ അട്ടിമറിക്കുന്നതിന് പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ.യുടെ പ്രഥമവിവരറിപ്പോര്‍ട്ടിലെ ആരോപണം പക്ഷേ കുറ്റപത്രത്തില്‍ ഇല്ല. 18 പ്രതികളാണ് കുറ്റപത്രത്തില്‍.
പ്രതികള്‍
സ്‌പെഷ്യല്‍ ബ്രാഞ്ച് മുന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയന്‍
മുന്‍ ഡി.ജി.പി. സിബി മാത്യൂസ്
മുന്‍ ഗുജറാത്ത് ഡി.ജി.പി.യും ഐ.ബി.യുടെ ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന ആര്‍.ബി. ശ്രീകുമാര്‍
കേരള പോലീസ് മുന്‍ ഡിവൈ.എസ്.പി. കെ.കെ. ജോഷ്വാ
ഐ.ബി. മുന്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്. ജയപ്രകാശ്
കുറ്റങ്ങള്‍
വ്യാജതെളിവും രേഖകളും ഉണ്ടാക്കാന്‍ അന്യായമായ ദേഹോപദ്രവം ഏല്‍പ്പിക്കല്‍
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ചേര്‍ന്ന് വ്യാജതെളിവ് ഉണ്ടാക്കല്‍
കേസിനായി വ്യാജരേഖ ചമയ്ക്കല്‍
കഠിനമായ ദേഹോപദ്രവം ഏല്‍പ്പിക്കല്‍
അന്യായമായി തടഞ്ഞുെവക്കല്‍
സ്ത്രീത്വത്തെ അപമാനിക്കാന്‍ ഗൂഢാലോചന. ഇതില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍ മാത്രമാണ് ജാമ്യമില്ലാക്കുറ്റം.
കേസ് ഇങ്ങനെ
മാലദ്വീപിലെ പോലീസ് കോണ്‍സ്റ്റബിളായ മറിയം റഷീദയെ തിരുവനന്തപുരത്തെ സ്വകാര്യഹോട്ടലില്‍നിന്ന് എസ്. വിജയന്‍ അറസ്റ്റുചെയ്തതോടെയാണ് കേസിന്റെതുടക്കം. ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രജ്ഞരായ നമ്പി നാരായണന്‍, ഡി. ശശികുമാര്‍ എന്നിവരുടെ സഹായത്തോടെ മറിയം റഷീദ, സഹായി ഫൗസിയാ ഹസന്‍ എന്നിവര്‍ക്ക് ബഹിരാകാശ സാങ്കേതികവിദ്യ ലഭിച്ചുവെന്നായിരുന്നു കേസ്.
അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ, ചാരപ്രര്‍ത്തനം നടന്നുവെന്നതില്‍ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 1997 ഏപ്രില്‍ 30-ന് എറണാകുളം സി.ജെ.എം. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ അദ്ദേഹത്തിന് നഷ്ടപരിഹാരത്തിന് സുപ്രീംകോടതി ഉത്തരവിട്ടു.
സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. ഇതേത്തുടര്‍ന്നാണ് ഗൂഢാലോചന ഉള്‍പ്പെടെയുള്ളവയുടെ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്ത് ഇപ്പോള്‍ അഞ്ചുപേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
Content Highlights: isro espionage case conspiracy case cbi charge sheet
Published: 29 Jun 2024, 09:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented