തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥിന്റെ ആത്മകഥ 'നിലാവു കുടിച്ച സിംഹങ്ങള്‍' പ്രസിദ്ധീകരിക്കില്ല. കോപ്പികള്‍ പിന്‍വലിക്കാന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ പ്രസാധകര്‍ക്ക് നിര്‍ദേശം നല്‍കി. മുന്‍ ചെയര്‍മാന്‍ കെ. ശിവനെതിരായ പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് നീക്കം. ആത്മകഥ തത്കാലം പിന്‍വലിക്കുന്നുവെന്ന് എസ്. സോമനാഥ് അറിയിച്ചു.

To advertise here,

താന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ആവുന്നത് തടയാന്‍ മുന്‍ ചെയര്‍മാന്‍ കെ. ശിവന്‍ ശ്രമിച്ചിരുന്നുവെന്ന ആത്മകഥയിലെ പരാമര്‍ശം പുറത്തുവന്നതോടെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ആത്മകഥ പിന്‍വലിക്കുന്നത്.