ന്യൂഡല്‍ഹി: റദ്ദാക്കിയ ട്രെയിനുകളില്‍ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ അത് ക്യാന്‍സല്‍ ചെയ്യേണ്ടതില്ലെന്ന് ഐആര്‍സിടിസി. ഓണ്‍ലൈനായി ടിക്കറ്റ് എടുത്തവര്‍ക്ക് മുഴുവന്‍ തുകയും ഓട്ടോ റീഫണ്ടിലൂടെ തിരികെ ലഭിക്കുമെന്നും ഐആര്‍സിടിസി അറിയിച്ചു. 

To advertise here,

റദ്ദാക്കിയ ട്രെയിനുകളില്‍ ഓണ്‍ലൈനായി ടിക്കറ്റ് എടുത്തവര്‍ നിരന്തരം സംശയങ്ങള്‍ ഉന്നയിക്കുന്നതിനിലാണ് ഐആര്‍സിടിസി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യാത്രക്കാരന്‍ സ്വമേധയാ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ട ആവശ്യമില്ല. ഇനി സ്വമേധയാ ക്യാന്‍സല്‍ ചെയ്താല്‍ തിരികെ ലഭിക്കുന്ന തുകയില്‍ കുറവുണ്ടാകാം. അതിനാല്‍ റദ്ദാക്കിയ ട്രെയിനുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് ഓട്ടോ റീഫണ്ടിലൂടെ മുഴുവന്‍ തുകയും ലഭിക്കും. യാത്രക്കാരന്റെ അക്കൗണ്ടിലേക്കാവും ഈ തുക കൈമാറുക. അധികനിരക്കോ മറ്റ് നിരക്കുകളോ ഇതിന് ഈടാക്കില്ലെന്നും ഐആര്‍ടിസി അറിയിച്ചു. 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വ നിര്‍ത്തിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നത് സംബന്ധിച്ച് യാത്രക്കാരില്‍ ആശയക്കുഴപ്പമുണ്ടായത്. നേരത്തെ ജൂണ്‍ 21 വരെയുള്ള കൗണ്ടര്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ മൂന്നുമാസം സമയം അനുവദിച്ചിരുന്നു.  

Content Highlights: irctc train e ticket cancellation, irctc says they give auto refund