ന്യൂഡൽഹി: ടിക്കറ്റ് ബുക്കിങ്ങിലെ ക്രമക്കേടുകളും ദുരുപയോഗവും തടയുന്നതിനായി മൂന്നു കോടിയിലധികം സംശയാസ്പദമായ യൂസർ ഐഡികൾ പ്രവർത്തനരഹിതമാക്കി ഐആർസിടിസി. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ദുരുപയോഗം തടയുന്നതിനായി ആറ് കോടി യൂസർ ഐഡികൾകൂടി ഐആർസിടിസി ആധികാരികതാ പരിശോധനയ്ക്ക് വിധേയമാക്കി.
അനധികൃത ടിക്കറ്റ് ബുക്കിങ്ങും തട്ടിപ്പുകളും തടയാൻ ലക്ഷ്യമിട്ടാണ് ഈ കർശന നടപടി. വ്യാജ ഡിജിറ്റൽ ഐഡികൾ വഴിയുള്ള ബുക്കിങ് തടയുന്നതിന്റെ ഭാഗമായി ഈ വർഷം 13,343 സംശയാസ്പദമായ ഇമെയിൽ ഡൊമെയ്നുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. നാഷണൽ സൈബർ ക്രൈം പോർട്ടലിൽ 4.2 ലക്ഷം സംശയാസ്പദമായ പിഎൻആറുകളെ സംബന്ധിച്ച് ലഭിച്ച 501 പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ കർശന നടപടികൾ.
അതോടൊപ്പം, ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും മെച്ചപ്പെടുത്തുന്നതിനായി എണ്ണൂറിലധികം അടുക്കളകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ക്യാമറകൾ സ്ഥാപിച്ചു. ഈ ആധുനിക സംവിധാനം വഴി ജീവനക്കാർ മാസ്‌കും ഗ്ലൗസും ധരിക്കുന്നുണ്ടോ എന്നും പരിസരം വൃത്തിയുള്ളതാണോ എന്നും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ യാത്രാസൗകര്യങ്ങളും ഭക്ഷണ സുരക്ഷയും വർധിപ്പിക്കാനാണ് റെയിൽവേ ഇതിലൂടെ ശ്രമിക്കുന്നത്.
Content Highlights: Over 30 million suspicious IRCTC user IDs deactivated., 13,343 suspicious email domains blocked to stop fraudulent bookings., Action taken based on 501 complaints involving 4.2 lakh PNRs., AI-based cameras installed in 800+ kitchens for hygiene monitoring.
Published: 05 Jun 2026, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented