ന്യൂഡൽഹി: ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകി ഇൻഡിഗോ. ഉണ്ടായ പ്രതിസന്ധിയിൽ അത്യധികം ഖേദമുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. പ്രതിസന്ധി മുൻകൂട്ടി കാണാൻ സാധിച്ചില്ലെന്നും നിർഭാഗ്യകരമെന്നും ഇൻഡിഗോയുടെ മറുപടിയിൽ പറയുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ വിമാനം റദ്ദാക്കലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുണ്ടായത്. ആയിരത്തിലേറെ ഇൻഡിഗോ വിമാനങ്ങളാണ് ഒറ്റ ദിവസം റദ്ദാക്കിയത്. ഇതിൽ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിന് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
എന്താണ് പ്രതിസന്ധിക്ക് കാരണം എന്നത് ഇൻഡിഗോ വ്യക്തമാക്കിയിട്ടില്ല. ഇത്രയും വിമാനങ്ങൾ റദ്ദാക്കിയതിനാൽ കാരണം ചൂണ്ടിക്കാണിക്കുന്നത് എളുപ്പമല്ലെന്ന് ഇൻഡിഗോ മറുപടിയിൽ പറഞ്ഞു. ഡിജിസിഎ നൽകുന്ന നോട്ടീസുകൾക്ക് മറുപടി നൽകാൻ 15 ദിവസം അനുവദിക്കുന്നുണ്ടെന്നും സമഗ്രാന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്നും എയർലൈൻസ് ചൂണ്ടിക്കാട്ടി. റിപ്പോർട്ട് തയ്യാറായാൽ സമർപ്പിക്കാമെന്നും എയർലൈൻ മറുപടിയിൽ വ്യക്തമാക്കി.
ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്തെ വിമാനക്കമ്പനികൾക്ക് കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡു മുന്നറിയിപ്പ് നൽകിയിരുന്നു. സ്ഥിതിഗതികൾ നിസ്സാരമായി കാണുന്നില്ലെന്നും കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി രാജ്യ സഭയിൽ അറിയിച്ചിരുന്നു. ഇൻഡിഗോയുടെ ആഭ്യന്തര പ്രശ്നം മൂലമാണ് നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയതും ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിക്കിടന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: IndiGo Responds to DGCA Amidst Unprecedented Flight Cancellations: Air India Faces Scrutiny
Published: 08 Dec 2025, 09:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented