കൊച്ചി: യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരക്കരാറിനുപിന്നാലെ യു.എസുമായും ഉടമ്പടിയിലെത്താൻ കഴിഞ്ഞതോടെ ഇന്ത്യയിൽനിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി വരുംവർഷങ്ങളിൽ പുതിയ ഉയരങ്ങളിലെത്തും. 2024-25 സാമ്പത്തികവർഷം ഇന്ത്യയുടെ മൊത്തം സമുദ്രോത്പന്നകയറ്റുമതി 745 കോടി ഡോളറിലെത്തി റെക്കോഡിട്ടിരുന്നു. അന്നത്തെ വിനിമയമൂല്യമനുസരിച്ച് 62,408.45 കോടി രൂപ. 16,98,170 ടണ്ണിന്റെ കയറ്റുമതിയിലൂടെയാണ് ഇത്.
ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിയുടെ 35-38 ശതമാനവും അമേരിക്കയിലേക്കാണ്. അതായത്, 278 കോടി ഡോളർ. വിയറ്റ്നാമിനു മേൽ 20 ശതമാനവും തായ്‌ലൻഡിനുമേൽ 19 ശതമാനവുമാണ് യു.എസ്. ചുങ്കം ചുമത്തുന്നത്. അവരെക്കാൾ കുറഞ്ഞ നിരക്ക് (18 ശതമാനം) ആയിരിക്കുകയാണ്. ഇതോടെ, ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിയറ്റുമതി കുറേക്കൂടി മത്സരക്ഷമമായി.
കേരളത്തിന്റെ നേട്ടം ഇങ്ങനെ
ഇന്ത്യയുടെ മൊത്തം സമുദ്രോത്പന്ന കയറ്റുമതിയിൽ 11-14 ശതമാനം വരെ കേരളത്തിൽനിന്നാണ്. കേരളത്തിൽനിന്നുള്ള കയറ്റുമതിയിൽ 34.5 ശതമാനവും ശീതീകരിച്ച ചെമ്മീനാണ്. 21.6 ശതമാനം ശീതീകരിച്ച മറ്റുമത്സ്യങ്ങളും.
കയറ്റുമതി 300 കോടി ഡോളർ കടക്കും
യു.എസുമായുള്ള വ്യാപാരക്കരാർ ഇന്ത്യൻ സമുദ്രോത്‌പന്നകയറ്റുമതി ഉയരാൻ സഹായിക്കും. ഏതാണ്ട് 270 കോടി ഡോളറിന്റേതാണ് യു.എസിലേക്കുള്ള ഇന്ത്യയുടെ വാർഷിക സമുദ്രോത്പന്ന കയറ്റുമതി. നടപ്പുസാമ്പത്തികവർഷം ഇത് കുറയും. 2025 ഏപ്രിൽ മുതൽ നവംബർവരെയുള്ള കണക്കുകൾ പ്രകാരം കയറ്റുമതി 6.5 ശതമാനം കുറഞ്ഞിട്ടുണ്ട്. അടുത്ത സാമ്പത്തികവർഷം കയറ്റുമതി കുതിച്ച് 300 കോടി ഡോളർ കടക്കുമെന്നാണ് കരുതുന്നത്.
- ഡോ. കെ.എൻ. രാഘവൻ, സെക്രട്ടറി ജനറൽ, സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ
Content Highlights: India`s seafood exports reach new heights with EU and US trade agreements, driving record revenue and benefiting Kerala
Published: 08 Feb 2026, 03:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented