വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ നാവികാഭ്യാസമായ റിം ഓഫ് പസഫിക് എക്സർസൈസിൽ (റിംപാക്) പങ്കെടുക്കാൻ ഇന്ത്യൻ നാവികസേനയുടെ പി-8ഐ പട്രോൾ വിമാനം ഹവായിയിലെത്തി. യു.എസ്. പസഫിക് ഫ്ലീറ്റിന്റെ നേതൃത്വത്തിൽ ജൂൺ 24 മുതൽ നടക്കുന്ന നാവികാഭ്യാസത്തിൽ പങ്കെടുക്കുന്ന 30 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ജൂലായ് 31 വരെ ഹവായ് ദീപിലും പരിസരങ്ങളിലുമായാണ് അഭ്യാസം.
സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയ്ക്കായുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നതാണ് നാവികാഭ്യാസത്തിലെ ഇന്ത്യയുടെ പങ്കാളിത്തമെന്ന് യു.എസിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം അറിയിച്ചു. 1971-ൽ ആരംഭിച്ച ഈ നാവികാഭ്യാസത്തിന്റെ 30-ാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. ‘പങ്കാളികൾ: സംയോജിതരും സജ്ജരും’ എന്നതാണ് ഈ വർഷത്തെ പ്രമേയം.
പങ്കെടുക്കുന്ന 30 രാജ്യങ്ങളിൽനിന്നായി മുപ്പതിലധികം യുദ്ധക്കപ്പലുകൾ, അഞ്ച് അന്തർവാഹിനികൾ, 15 രാജ്യങ്ങളിൽ നിന്നുള്ള കരസേനാവിഭാഗങ്ങൾ, 206-ലധികം വിമാനങ്ങൾ എന്നിവയും 30,000-ത്തോളം സൈനികരും ഇത്തവണ റിംപാകിന്റെ ഭാഗമാകുന്നുണ്ട്. സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര പങ്കാളിത്തം ശക്തമാക്കുന്നതിനും ഈ സുരക്ഷാ പരിശീലനം അവസരമൊരുക്കുന്നു.
Content Highlights: Indian Navy's P-8I aircraft joins 30 nations for RIMPAC 2026 in Hawaii.
Published: 05 Jul 2026, 09:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented