പട്‌ന: ബിഹാറിലെ സാരന്‍ ജില്ലയിലെ സൈനികനായ സുനില്‍ റായിയുടെ വീട്ടിലേക്ക് ആദ്യം ദുഃഖവും പിന്നീട് ആശ്വാസവും കൊണ്ടുവന്നത് രണ്ട് ഫോണ്‍ കോളുകളാണ്. ഒന്ന്, ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ സുനില്‍ വീരമൃത്യു വരിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള സൈനിക ഉദ്യോഗസ്ഥന്റെ ഫോണും രണ്ടാമത്തേത്, താന്‍ ജീവനോടെയുണ്ടെന്ന സുനിലിന്റെ കോളും.
യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ സുനില്‍ റായി വീരമൃത്യു വരിച്ചതായാണ് സൈനിക ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചത്. ബുധനാഴ്ചയാണ് സുനില്‍ റായി, ഭാര്യ മേനക റായിയെ വിളിച്ച് 'ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു' എന്നറിയിച്ചത്. സുനില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതോടെ കുടുംബത്തിന്റെ സങ്കടം സന്തോഷത്തിന് വഴിമാറി.
രണ്ട് ജവാന്‍മാരുടെ പേരുകളും സുനില്‍ റായി എന്നായതാണ് ആശയക്കുഴപ്പത്തിന് കാരണം. ഇരുവരുടേയും പിതാക്കന്മാരുടെ പേരും സമാനമായിരുന്നു- സുഖ്ദിയോ റായി. യഥാര്‍ത്ഥത്തില്‍ വീരമൃത്യു വരിച്ച സുനില്‍ റായി ലഡാക്കിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ജീവിച്ചിരിക്കുന്ന സുനില്‍ റായ് ആകട്ടെ ലേയിലും.
ചൊവ്വാഴ്ച വൈകുന്നേരം, ഒരു സൈനിക ഉദ്യോഗസ്ഥനാണ് സാരന്‍ ജില്ലയിലുള്ള സുനിലിന്റെ ഭാര്യ മേനകയെ വിളിച്ച് ഭര്‍ത്താവ് വീരമൃത്യു വരിച്ചു എന്നറിയിച്ചത്. വിവരം ലഭിച്ചുവെന്ന് സാരന്‍ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. എന്നാല്‍ സൈന്യത്തില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുന്നു എന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
എന്നാല്‍ ബുധനാഴ്ച, സുനില്‍ ഭാര്യയെ വിളിച്ച് താന്‍ ജീവനോടെയുണ്ടെന്ന് അറിയിച്ചു. സമാനമായ പേരുകളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുവെന്നും ദൈവം എനിക്ക് ഒരു പുതിയ ജീവന്‍ നല്‍കിയന്നും ഭര്‍ത്താവുമായുള്ള സംഭാഷണത്തിന് ശേഷം മേനക പറഞ്ഞു.
Content Highlights: India-China face-off : ‘Martyred’ jawan calls up his wife to say: I am alive
Published: 17 Jun 2020, 08:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented