ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ രാജ്യത്ത് കൂടുതല്‍ ഡോസുകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കോവാക്‌സ് (COVAX)സഖ്യത്തില്‍ സജീവമായി ഇന്ത്യ.
കുട്ടികള്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ക്ക് അര്‍ഹരായവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കോവാക്‌സിലെ വിഹിതത്തില്‍ നിന്ന് ഇന്ത്യയ്ക്ക് ഏകദേശം 20 കോടി ഡോസുകള്‍ ലഭിക്കും.
'ഈ വിഹിതം COVAX സഖ്യത്തില്‍ നിന്ന് ഗ്രേഡഡ് രീതിയിലാകും സംഭരിക്കുക. കോവിഡിന്റെ തുടക്കം മുതല്‍ താഴ്ന്ന അല്ലെങ്കില്‍ ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യ സൗജന്യ വാക്‌സിന്‍ ഡോസുകള്‍ നല്‍കി വരികയാണ്' ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എസ്ഐഐ) കോവിഷീല്‍ഡ് വാക്സിന്റെ ഡോസുകളാണിത്.
സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 17.90 കോടി ഡോസുകള്‍ ഇപ്പോഴും ബാക്കിയുണ്ട്. കൂടാതെ, 20 കോടി ഡോസുകള്‍ക്കുള്ള ഓര്‍ഡറുകള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിര്‍ക്ക് ഇതിനോടകം നല്‍കിയിട്ടുണ്ട്. 2022 ഫെബ്രുവരിയില്‍ ഇവ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൈഡസ് കാഡിലയുടെ സൈ കോവ്-ഡി വാക്‌സിനേഷന്‍ ജനുവരി ആദ്യവാരം ആരംഭിക്കും. ജനുവരി ആദ്യവാരം മുതല്‍ ഒരു കോടി ഡോസുകള്‍ നല്‍കാന്‍ സൈഡസ് കാഡില ഒരുക്കമാണ്. ബിഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ സൈ കോവ്-ഡി ലഭ്യമാകുന്ന ഏഴ് സംസ്ഥാനങ്ങള്‍.
Content Highlights: india to procure more doses to administer vaccine for kids and others in need of booster dose
Published: 26 Dec 2021, 08:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented