ന്യൂഡൽഹി: ഇന്ത്യ സഖ്യം സംഘടിപ്പിച്ചത് മഹത്തായ പ്രതിഷേധമായിരുന്നെന്ന് സിജെപി സഹകൺവീനർ സൗരവ് ദാസ്. വലിയ ആൾക്കൂട്ടം പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം വൻ ജനപങ്കാളിത്തമാണ് ഈ പ്രതിഷേധത്തിൽ ഉണ്ടായതെന്ന് സൗരവ് ദാസ് വ്യക്തമാക്കി. ഇങ്ങനെ എല്ലാവരും രംഗത്തിറങ്ങണം എന്നാണ് ആഗ്രഹിക്കുന്നത്. എല്ലാ പാർട്ടികളേയും ജനങ്ങളേയും ബാധിക്കുന്ന വിഷയമാണിത്. ഇത് സിജെപിയുടെ മാത്രം പോരാട്ടമല്ല യുവജന മുന്നേറ്റമാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എല്ലാവരും ഒരുമിച്ചാണ് പോരാട്ടം. ചിലർ വെവ്വേറെ സമരം ചെയ്യുമ്പോഴും സമര മുദ്രാവാക്യം എല്ലാവരേയും ഒരുമിപ്പിക്കുന്നുവെന്നും സൗരവ് ദാസ് പറഞ്ഞു.
പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. ജന്ദർമന്തറിനെ സമരസ്ഥലമല്ലാതാക്കിയത് അംഗീകരിക്കില്ലെന്നും ജന്ദർ മന്തർ സമര കേന്ദ്രമാക്കി പുന:സ്ഥാപിക്കണമെന്നും സൗരവ് ദാസ് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് എത്ര സംഘടനകളോടും വ്യക്തികളോടുമാണ് അധികൃതർ കൂടിയാലോചന നടത്തിയത് എന്ന് വ്യക്തമാക്കണം. ജന്ദർ മന്തറിനെ വീണ്ടും പ്രതിഷേധ കേന്ദ്രമായി പ്രഖ്യാപിക്കുക എന്നതാണ് തങ്ങളുടെ പ്രധാന ആവശ്യങ്ങളിലൊന്നെന്ന് സിജെപി നേതൃത്വം വ്യക്തമാക്കി.
ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം വിഷയമല്ലെന്നും രാജ്യത്തെ ഓരോ വോട്ടറെയും പൗരനെയുമാണ് ബാധിക്കുന്നതെന്നും സിജെപി അഭിപ്രായപ്പെട്ടു. വോട്ടവകാശം ഇല്ലാതാക്കപ്പെട്ടാൽ നിലവിലുള്ള അപകടനടപടികളും അഴിമതി നിറഞ്ഞ വ്യവസ്ഥിതിയും മാറ്റിയെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Saurav Das highlights the massive participation in the protest organized by cjpi, emphasizing its impact on all political parties and citizens.
Published: 13 Oct 2026, 07:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented