ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം പ്രഖ്യാപിച്ച സുപ്രീം കോടതി മാർച്ചിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എല്ലാവരും ഒന്നിച്ച് നിൽക്കുന്ന പ്രതിഷേധമാണിതെന്നും നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കുന്നവർക്കുമെതിരെ ഓരോ വ്യക്തിയും നിലകൊള്ളുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 4.32 ഓടെ ഓൺലൈൻ വഴി രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ വൻ ജനാവലിയുമായി സുപ്രീം കോടതിയുടെ പ്രദേശത്തേക്ക് രാഹുൽ മാർച്ച് നടത്തി. തുടർന്ന് ആറുമണിയോടെ പ്രതിഷേധം സമാധാനപരമായി അവസാനിക്കുകയായിരുന്നു.
‘ഇന്ന് ഈ പ്രതിഷേധത്തിനായി എത്തിയ ഓരോരുത്തർക്കും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് അവരവരുടെതായ രീതിയിൽ പിന്തുണ പ്രകടപ്പിച്ച ലക്ഷക്കണക്കിന് ആളുകൾക്കും ഞാൻ നന്ദി പറയുന്നു. 'ഇന്ത്യാ' മുന്നണിയുടെ നേതാക്കൾക്കും കോൺഗ്രസ് പാർട്ടിയുടെ എല്ലാ പ്രവർത്തകർക്കും 'ഇന്ത്യാ' മുന്നണിയുടെ പ്രവർത്തകർക്കും നന്ദി.’ - രാഹുൽ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു-.
‘ഇന്ത്യയിലെ ജനങ്ങളെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് സർക്കാരിന് കാണിച്ചുകൊടുക്കേണ്ടിയിരുന്നതിനാൽ ഇന്നൊരു വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നു. നിങ്ങൾക്ക് ഞങ്ങളെ തല്ലാനോ ഭീഷണിപ്പെടുത്താനോ പേടിപ്പിക്കാനോ കഴിയില്ല. ഉപദ്രവിക്കുന്നത് ഞങ്ങൾ അംഗീകരിക്കില്ല. കുട്ടികളെ മർദ്ദിച്ച ആർ.എസ്.എസിലെ ഭീരുക്കൾ എവിടെയാണെന്ന് ഞാൻ ചിന്തിച്ചുപോയി. ആ ആളുകൾ എവിടെയായിരുന്നു? കാരണം ഞാൻ അവരെ കണ്ടില്ല. ഞങ്ങൾ അവിടെ നിൽക്കുമ്പോൾ, ഇന്ത്യയിലെ ജനങ്ങൾ അവിടെ നിൽക്കുമ്പോൾ, നിങ്ങൾ എന്തുകൊണ്ട് പുറത്തുവരുന്നില്ലെന്നും’ രാഹുൽ ഗാന്ധി ചോദിച്ചു.
‘എല്ലാവരും ഒന്നിച്ച് നിൽക്കുന്ന പ്രതിഷേധമാണിത്. നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും ഇല്ലാതാക്കുന്നവർക്കുമെതിരെ ഓരോ വ്യക്തിയും നിലകൊള്ളും. ഞങ്ങൾ പിൻവാങ്ങാൻ പോകുന്നില്ല. ഇന്ത്യയുടെ ആശയത്തെയും ഭരണഘടനയുടെ ആശയത്തെയും നമ്മുടെ ജനാധിപത്യത്തിന്റെ ആശയത്തെയും സംരക്ഷിക്കാൻ മുന്നോട്ട് വന്ന നിങ്ങൾ എല്ലാവർക്കും നന്ദി. തെരുവിൽ ഇറങ്ങിയ ഓരോ വ്യക്തിയെക്കുറിച്ചും ഞാൻ അത്യധികം അഭിമാനിക്കുന്നു.’ - രാഹുൽ ഗാന്ധി പറഞ്ഞു.
Content Highlights: Rahul Gandhi thanked participants and INDIA bloc leaders for the peaceful Supreme Court march., The protest was organized against Chief Election Commissioner Gyanesh Kumar
Published: 12 Oct 2026, 10:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented