ചെന്നൈ: കേന്ദ്ര സർക്കാരിന്റെ 2026-ലെ മണ്ഡല പുനർനിർണ്ണയ ബില്ലിനെ പിന്തുണയ്ക്കുന്ന നിലപാടിൽ മാറ്റമില്ലെ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. ബില്ലിനെ പിന്തുണയ്ക്കാതിരിക്കാൻ ഇന്ത്യ സഖ്യം നടത്തിയ അനുനയ നീക്കങ്ങൾക്ക് തിരിച്ചടിയേകിയാണ് സ്റ്റാലിൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നത്. തമിഴ്നാടിനാണ് പ്രഥമ പരിഗണന അതിൽ മാറ്റമില്ലെന്നും സ്റ്റാലിൽ വ്യക്തമാക്കി.

To advertise here,

ചെന്നൈയിലെ ആൾവാർപേട്ടിലുള്ള സ്റ്റാലിന്റെ വസതിയിൽ വെച്ച് നടന്ന നിർണായക കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടുനിന്നെങ്കിലും, സഖ്യനേതാക്കളുടെ അഭ്യർത്ഥനകൾക്ക് മുന്നിൽ അദ്ദേഹം വഴങ്ങിയില്ല.

ചെന്നൈ ആൾവാർപേട്ടിലെ സ്റ്റാലിന്റെ വീട്ടിൽ നടന്ന യോഗം ഒന്നേകാൽ മണിക്കൂറോളമാണ് നീണ്ടുനിന്നത്. സഖ്യത്തിലെ വിവിധ കക്ഷികളുടെ പ്രധാന നേതാക്കൾ യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളായ സോനിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി തുടങ്ങി ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളെല്ലാം ഈ ഡെലിഗേഷനിൽ പങ്കെടുത്തു.

സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും വ്യക്തിപരമായി സ്റ്റാലിനോട് സംസാരിക്കുകയും നിലപാട് തിരുത്തി ഇന്ത്യ സഖ്യത്തിനൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, സ്റ്റാലിനെ തങ്ങളുടെ പക്ഷത്തേക്ക് ബോധ്യപ്പെടുത്താനോ വിശ്വാസത്തിലെടുക്കാനോ സഖ്യനേതാക്കൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.

മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്കൊപ്പമാണ് തങ്ങളുള്ളതെന്ന് നേരത്തെ സ്റ്റാലിൻ വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ച നിലപാടിൽ പുനർവിചിന്തനം വേണമെന്നാണ് സഖ്യനേതാക്കൾ ആവശ്യപ്പെട്ടതെങ്കിലും, എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ടു പോകാൻ സ്റ്റാലിൻ തയ്യാറല്ല. ഇന്ത്യ സഖ്യ നേതാക്കൾ ചെന്നൈയിലെത്തിയതെങ്കിലും സ്റ്റാലിന്റെ മനസ്സ് മാറ്റാൻ അവർക്കായിട്ടില്ല.