ധൻബാദ്: ഝാർഖണ്ഡിലെ ധൻബാദിൽ രാംകനാലി ഓപി പ്രദേശത്തിന് സമീപമുള്ള അനധികൃത കൽക്കരി ഖനി തകർന്ന് മൂന്നു പേർക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.
തൊഴിലാളികൾ കൽക്കരി ശേഖരിക്കുന്നതിനിടെ ഖനിയുടെ മുകൾഭാഗം ഇവർക്കുമുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ഇനിയും നിരവധി പേർ ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.
അപകടമുണ്ടായ ഖനി അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മുൻപ് അപകട സാധ്യത ചൂണ്ടിക്കാട്ടി കോടതി ഖനിയുടെ പ്രവർത്തനം തടഞ്ഞിരുന്നു. എന്നാൽ, കോടതി ഉത്തരവിനെയും നിയമങ്ങളെയും ലംഘിച്ച് പ്രവർത്തനം തുടരുകയായിരുന്നു.
Content Highlights: An illegal coal mine collapsed near Ramkanali OP in Dhanbad, Jharkhand., Three people were confirmed dead and their bodies recovered., Several workers are feared trapped under the debris, and rescue operations are ongoing., The mine was previously shut down by court orders but had resumed operations illegally.
Published: 13 Sept 2026, 05:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented