ഉത്തർപ്രദേശ്: യുപിയിലെ സോൻഭദ്രയിൽ പാറമടയിൽ കല്ലിടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച രാത്രി ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലെ കൃഷ്ണ ക്വാറിയിലാണ് കല്ലിടിഞ്ഞത്. അവശിഷ്ടങ്ങൾക്കടിയിൽ 15 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് തൊഴിലാളികൾ നൽകുന്ന വിവരം.

To advertise here,

അപകടസ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേന (എൻ‌ഡി‌ആർ‌എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡി‌ആർ‌എഫ്) എന്നിവരുടെ നോതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. കല്ലിടിയാനുണ്ടായ സാഹചര്യം അന്വേഷിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ബി എൻ സിങ് പറഞ്ഞു.

സാമൂഹികക്ഷേമ സഹമന്ത്രി സഞ്ജീവ് കുമാർ ഗോണ്ട് ജില്ലാ ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിച്ചു. ക്വാറി പ്രവർത്തിച്ചിരുന്ന സാഹചര്യം അന്വേഷിക്കുമന്നും കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾക്കൊപ്പം നിലകൊള്ളുമെന്നും ദുരന്തത്തിൽ ഇരയായവർക്ക് നഷ്ടപരിഹാരം നൽകുമെന്നും സഞ്ജീവ് കുമാർ പറഞ്ഞു.