ഛത്ര(ഝാര്‍ഖണ്ഡ്): എന്‍.ടി.പി.സി (നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍) ജനറൽ മാനേജർ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കേരാഡാരി കല്‍ക്കരി ഖനിയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജർ കുമാര്‍ ഗൗരവ് ആണ് മരിച്ചത്. ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലുള്ള ഹസാരിബാഗ്-ബട്കാഗാവ് പാതയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.
രാവിലെ 9.30 ഓടെ ഹസാരിബാഗിലുള്ള തന്റെ വസതിയില്‍നിന്ന് ഓഫീസിലേക്ക് പുറപ്പെട്ടതായിരുന്നു കുമാര്‍ ഗൗരവ്. മറ്റുരണ്ടുപേരും കുമാറിന്റെ വാഹനത്തിലുണ്ടായിരുന്നു. കുമാര്‍ വാഹനത്തിന്റെ മുന്‍സീറ്റിലായിരുന്നു ഇരുന്നത്. യാത്രയ്ക്കിടെ ബൈക്കിലെത്തിയ അജ്ഞാത സംഘം കുമാര്‍ ഗൗരവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കുമാറിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്തിടെയായി കല്‍ക്കരി ഖനിയിലെ ജീവനക്കാര്‍ക്ക് നേരെയുള്ള അക്രമസംഭവങ്ങള്‍ പെരുകിയിരുന്നു. ഹസാരിബാഗില്‍ മാത്രമല്ല സംസ്ഥാനത്തുടനീളം അക്രമസംഭവങ്ങളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് ഹസാരിബാഗ് എം.പി മനീഷ് ജയ്‌സ്വാള്‍ പ്രതികരിച്ചു.
Content Highlights: ntpc deputy general manager kumar gaurav shot dead
Published: 08 Mar 2025, 07:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented