ന്യൂഡല്‍ഹി: ഐസിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  https://cisceresults.trafficmanager.net/  എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ്(CISCE) ആണ് ഫലം പ്രസിദ്ധീകരിച്ചത്. 

To advertise here,

രണ്ടരലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.  98.94 ആണ് ദേശീയ വിജയശതമാനം. കേരളത്തില്‍ 99.97 ആണ് വിജയശതമാനം. പ്ലസ് ടുവില്‍ ദേശീയ വിജയശതമാനം 96.93 ശതമാനം ആണ്. 

പത്താം ക്ലാസില്‍ 500-ല്‍ 499-ഉം നേടി ഒന്‍പത് വിദ്്യാര്‍ഥികള്‍ ഒന്നാം റാങ്കിന് അര്‍ഹരായി. പന്ത്രണ്ടാം ക്ലാസില്‍ 400-ല്‍ 399-മാര്‍ക്ക് നേടി അഞ്ച് പേര്‍ ഒന്നാം റാങ്ക് സ്വന്തമാക്കി. 

ഇരു പരീക്ഷകളിലും പെണ്‍കുട്ടികളാണ് വിജയശതമാനത്തിന് മുന്നില്‍. പത്താം ക്ലാസില്‍ 99.21 ശതമാനമാണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികള്‍ 98.71 ശതമാനം. പ്ലസ്ടു പരീക്ഷയില്‍ 98.01 ശതമാനം ആണ് പെണ്‍കുട്ടികളുടെ വിജയശതമാനം. ആണ്‍കുട്ടികള്‍ - 95.96 ശതമാനം.

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 29 വരെയായിരുന്നു പത്താം ക്ലാസ് പരീക്ഷ. ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 31 വരെയായിരുന്നു പ്ലസ്ടുപരീക്ഷ