അപകടകാരണം കണ്ടുപിടിക്കാന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: അസ്സമിലെ ജോർഹാട്ടിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേന സൈനികർക്ക് വീരമൃത്യു. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്‌പോർട്ട് വിമാനമാണ് റോറ എയർഫോഴ്‌സ് സ്‌റ്റേഷനിൽ തകർന്നുവീണത്. അപകടത്തിൽ വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകമായി രക്ഷപ്പെട്ടു. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
Sqn Ldr പ്രശാന്ത് സിങ്, Flt tL ശുഭം കുമാർ, Sgt ജിതേന്ദ്ര ശർമ, അഗ്നിവീർവായു ഖീമരം കുമാവത്ത്, അഗ്നീവീർ വായു ഡാനിഷ് ആലം എന്നിവരാണ് മരണപ്പെട്ടവർ. അരുണാചൽ പ്രദേശിൽ നിന്ന് പുറപ്പെട്ട വിമാനം അസ്സമിലെ ജോർഹാട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. തകർന്നുവീണ വിമാനത്തിന് തീപിടിക്കുകയും ചെയ്തിരുന്നു. അപകടകാരണം കണ്ടുപിടിക്കാൻ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട വ്യോമസേനാ താവളങ്ങളിലൊന്നാണ് ജോർഹാട്ടിലേത്.
Content Highlights: Tragic crash of IAF AN-32 transport aircraft in Jorhat, Assam., Five personnel confirmed martyred; co-pilot survived and is under treatment., Aircraft was attempting a landing at the Rowraiah Air Force Station., Official inquiry launched to determine the cause of the 2026 accident., Rowraiah base is a strategically vital hub for North-East operations.
Published: 13 Jun 2026, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented