ഡെഹ്‌റാഡൂൺ: ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്നുവീണു. പൈലറ്റും അഞ്ച് യാത്രക്കാരും ഉൾപ്പെടെ ആറുപേരുമായി ബദ്‌രീനാഥിൽനിന്ന് ഡെഹ്‌റാഡൂണിലേക്ക് പോകുകയായിരുന്ന ഹെലികോപ്ടറാണ് ചമോലി ജില്ലാപരിധിയിൽവെച്ച് അപകടത്തിൽപ്പെട്ടത്.

To advertise here,

ജോഷിമഠ് താഴ്‌വരയ്ക്ക് മുകളിലൂടെ പറക്കവേയാണ് ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായത്. ഹെലികോപ്ടർ തകർന്നുവീണെന്ന് മുഖ്യമന്ത്രി പുഷ്‌കർ ധാമി സ്ഥിരീകരിച്ചു. 

ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം 1.14-ഓടെയാണ് ഹെലികോപ്ടർ ബദ്‌രീനാഥിൽനിന്ന് പുറപ്പെട്ടത്. പ്രദേശത്ത് കനത്തമഞ്ഞുവീഴ്ചയുണ്ടായിരുന്നു. ഹാഥി പർവത് പ്രദേശത്തുവെച്ചാണ് ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമായത്.

ചമോലി ജില്ലാ ഭരണകൂടവും സുരക്ഷാസേനാംഗങ്ങളും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിന് പിന്നാലെ ജോഷിമഠിലെ ചയീൻ ഗ്രാമത്തിന് സമീപത്തുനിന്ന് പുക ഉയരുന്നതായി റിപ്പോർട്ടുകളുണ്ട്.