ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ ഇന്ത്യാസഖ്യം ഇന്ന് നടത്താനിരുന്ന ‘പ്രതീകാത്മക പരസ്യ വിചാരണ’ (പബ്ലിക് ഇംപീച്ച്‌മെന്റ്) മാറ്റിവെച്ചു. നാളത്തേക്കാണ് മാറ്റിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹിയിലെ മഴയെത്തുടർന്നാണ് പൊതു വിചാരണ നാളത്തേക്ക് മാറ്റിയത്.

To advertise here,

രാജാജി മാർഗിൽ സ്ഥിതിചെയ്യുന്ന മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വസതിയിയുടെ മുറ്റത്താണ് വെള്ളിയാഴ്ച, ഗ്യാനേഷിന്റെ പ്രതീകാത്മക പൊതുവിചാരണ നടത്താൻ തീരുമാനിച്ചിരുന്നത്. മഴയെ തുടർന്ന് ഇന്നത്തെ പരിപാടി, നാളെ അതേസമയത്തേക്ക് മാറ്റിവെക്കാൻ ഏകകണ്ഠമായി തീരുമാനിച്ചെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. മഴയത്ത് ഇരിക്കുന്നത് മുതിർന്ന നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് തോന്നിയതിനെ തുടർന്നാണ് പൊതുവിചാരണ നാളത്തേക്ക് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭാ മുൻ സ്പീക്കർ മീരാ കുമാറാണ് ഗ്യാനേഷ് കുമാറിന്റെ പൊതുവിചാരണയ്ക്കുള്ള നടപടിക്രമങ്ങളിൽ അധ്യക്ഷത വഹിക്കുക. ഖാർഗെ, ഗ്യാനേഷിനെ നീക്കാനുള്ള പ്രമേയം അവതരിപ്പിക്കും. രാഹുൽ ഗാന്ധി സമാപന പ്രസംഗവും നടത്തും.