ന്യൂഡല്‍ഹി: ബിഹാറിലെ ഡല്‍ഹി-കൊല്‍ക്കത്ത ദേശീയപാതയില്‍ (ദേശീയപാത-19) വന്‍ ഗതാഗതക്കുരുക്ക്. നാലുദിവസമായി തുടരുന്ന ഗതാഗതക്കുരുക്കിന് ഇതുവരെ ആശ്വാസമായിട്ടില്ലെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ചുകിലോമീറ്റര്‍ യാത്രചെയ്യാന്‍ 24 മണിക്കൂറോളം എടുക്കുന്നതായാണ് റിപ്പോർട്ട്.
ബിഹാറിലെ രോഹ്താസ് ജില്ലയില്‍ പെയ്ത മഴയില്‍ ദേശീയപാത-19-ലെ വിവിധ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. ഇത് ഗതാഗത തടസ്സത്തിനും മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിനും കാരണമായി. രോഹ്താസില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ഔറംഗാബാദ് വരെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണുള്ളത്.
അഞ്ചുകിലോമീറ്റര്‍ ദൂരം യാത്രചെയ്യാന്‍ 24 മണിക്കൂറാണെടുത്തതെന്ന് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ഡ്രൈവര്‍മാര്‍ പ്രതികരിച്ചു. തങ്ങള്‍ വിശപ്പും ദാഹവും കൊണ്ട് വലയുകയാണെന്നും ഇവർ പറയുന്നു.
വ്യവസായങ്ങളെയും ഗതാഗതക്കുരുക്ക് ബാധിച്ചു. ലോറികളിലും മറ്റുമുള്ള ഭക്ഷ്യവസ്തുക്കള്‍ നശിച്ചുപോകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ആംബുലന്‍സ്, അടിയന്തര സേവനങ്ങള്‍ എന്നിവയെയും ഗതാഗതക്കുരുക്ക് ബാധിച്ചു. പ്രാദേശിക ഭരണക്കൂടമോ ദേശീയപാത അതോറിറ്റിയോ ഇതുവരെ വിഷയത്തിൽ ഇടപെട്ടിട്ടില്ലെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.
Published: 08 Oct 2025, 10:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented