ബെംഗളൂരു: തട്ടിക്കൊണ്ടുപോകല്‍ കേസില്‍ അറസ്റ്റിലായ ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. രേവണ്ണയ്ക്ക് ജാമ്യം. മേയ് നാലിനാണ് രേവണ്ണ അറസ്റ്റിലായത്. ഉപാധികളോടെയാണ് രേവണ്ണയ്ക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. അഞ്ച് ലക്ഷം രൂപ കെട്ടിവെക്കുകയും വേണം. 

To advertise here,

മകനും ഹസന്‍ എം.പിയുമായ പ്രജ്വല്‍ ഉള്‍പ്പെട്ട ലൈംഗികചൂഷണ വിവാദത്തിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിലായിരുന്നു രേവണ്ണ അറസ്റ്റിലാകുന്നത്. അതിജീവിതയെ കാണാനില്ലെന്ന അവരുടെ മകന്റെ പരാതിയെ തുടര്‍ന്ന് മേയ് നാലിനായിരുന്നു പ്രത്യേക അന്വേഷണസംഘം രേവണ്ണയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു.

നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്ന ഗുരുതര ആരോപണമാണ് രേവണ്ണയുടെ മകന്‍ പ്രജ്വലിനെതിരേ ഉയര്‍ന്നിട്ടുള്ളത്. ദൃശ്യങ്ങളും ആരോപണങ്ങളും പുറത്തുവരുന്നതിന് തൊട്ടുമുന്‍പേ പ്രജ്വല്‍ രാജ്യംവിട്ടിരുന്നു.