ബെംഗളൂരു: ലൈംകികാതിക്രമം നടത്തി വീഡിയോ ചിത്രീകരിച്ച് വിദേശത്തേക്ക് മുങ്ങിയ എൻ.ഡി.എ. സ്ഥാനാർഥി പ്രജ്ജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട ചർച്ചകൾ കർണാടകയിൽ കൊഴുക്കുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്റെ മരണത്തിൽ ആരോപണവുമായി ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. കുമാരസ്വാമി. 2016-ൽ സിദ്ധരാമയ്യ  മുഖ്യമന്ത്രി ആയിരിക്കെ അദ്ദേഹത്തിന്റെ മകൻ ബെൽജിയത്തിൽ വെച്ച് മരിച്ചിരുന്നു. എന്നാൽ ഇക്കാര്യം സിദ്ധരാമയ്യ മറച്ചുവെച്ചുവെന്നും ഇത് എന്തിനായിരുന്നുവെന്നും എച്ച്.ഡി. കുമാരസ്വാമി ചോദിച്ചു.

To advertise here,

സിദ്ധരാമയ്യയുടെ മകൻ രാകേഷ് സിദ്ധരാമയ്യ ബെൽജിയത്തിൽ വെച്ച് 2016- ജൂലൈ 30-ന് ആന്തരികാവയവങ്ങൾ തകരാറിലായതിനുപിന്നാലെ മരിച്ചിരുന്നു. എന്നാൽ എന്തുകൊണ്ടായിരുന്നു മകന്റെ മരണത്തിൽ അന്ന് മുഖ്യമന്ത്രിയായിരുന്നു സിദ്ധരാമയ്യ അന്വേഷണത്തിന് തയ്യാറാകത്തത് എന്നായിരുന്നു എച്ച്.ഡി. കുമാരസ്വാമിയുടെ ചോദ്യം. മകന്റെ മരണം മറച്ചുവെക്കാനാണ് സിദ്ധരാമയ്യ ശ്രമിച്ചതെന്നും എന്തു പരിപാടിയ്ക്ക് വേണ്ടിയാണ് രാകേഷ് സിദ്ധരാമയ്യ വിദേശത്തേക്ക് പോയതെന്നും പിതാവിന്റെ അനുമതിയോടെ ആയിരുന്നോ ഇത് എന്നും കുമാരസ്വാമി ചോദിച്ചു.

പ്രജ്ജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട വിഷയത്തിൽ എച്ച്.ഡി. ദേവ​ഗൗഡക്കെതിരേയും കുമാരസ്വാമിക്കെതിരേയും ശക്തമായ ആരോപണങ്ങളായിരുന്നു സിദ്ധരാമയ്യ ഉന്നയിച്ചത്.. ഇതിനുപിന്നാലെയാണ് സിദ്ധരാമയ്യയുടെ മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു കൊണ്ട് എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തിയത്. 

എന്നാൽ പ്രജ്ജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമവും വീഡിയോ ചിത്രീകരണ വിഷയവും തന്റെ മകന്റെ കേസുമായി യാതൊരു ബന്ധവുമില്ലെന്നും പ്രജ്ജ്വൽ രേവണ്ണയുടെ കേസിനേക്കാൾ വലുത് തന്റെ മകന്റെ മരണമെന്നാണ് എച്ച്.ഡി. കുമാരസ്വാമി പറയുന്നതെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.