ന്യൂഡല്‍ഹി: ലൗ ജിഹാദിനെതിരേ നിയമ നിര്‍മാണം നടത്താനൊരുങ്ങി ഹരിയാനയും. നിയമനിർമാണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടാർ പറഞ്ഞു. നിയമനിർമാണം പരിഗണനയിലുണ്ടെന്ന് ആഭ്യന്തര മന്ത്രി അനില്‍ വിജും വ്യക്തമാക്കി. ലൗ ജിഹാദ് തടയാന്‍ കര്‍ശന നിയമനിര്‍മാണം നടത്തുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഹരിയാനയും ഈ ദിശയില്‍ നീങ്ങുന്നത്.
നിയമനിര്‍മാണം പരിഗണനയിലുണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ നിരപരാധിയായ ഒരാള്‍പോലും ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടാർ വ്യക്തമാക്കി. ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം നടത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെയും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രണയത്തിന്റെ മറവില്‍ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. വിവാഹത്തിന് വേണ്ടിയുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനം അംഗീകരിക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇത് സ്വാഗതംചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
കോളേജ് വിദ്യാര്‍ഥിയായ നിഖിതയെന്ന പെണ്‍കുട്ടിയെ യുവാവ് വെടിവെച്ച് കൊന്ന സംഭവത്തില്‍, പെണ്‍കുട്ടിയെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി യുവാവ് നിര്‍ബന്ധിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു.
പെണ്‍കുട്ടിയുടെ മരണം ലൗ ജിഹാദ് ആണെന്ന് ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു. വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അലോക് കുമാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Content Highlights: Hariyana mull Law against Love Jihad says Anil Vij
Published: 01 Nov 2020, 06:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented