ന്യൂഡൽഹി: രണ്ടുകോടിയിൽപ്പരം വോട്ടർമാരെ നീക്കി 'ശുദ്ധീകരിച്ച' എസ്.ഐ.ആർ. പ്രക്രിയക്കുശേഷം ഉത്തർപ്രദേശിൽ പുറത്തിറക്കിയ വോട്ടർപട്ടികയിൽ അടിമുടി പിശകുകളും കുഴപ്പങ്ങളും.
'രാം നെ യാദവ് കോ മാരാ' (രാമൻ യാദവനെ കൊന്നു), 'ബികോം' എന്നീ പേരുകൾ വോട്ടർമാരായി പട്ടികയിൽ ഉൾപ്പെട്ടതോടെ തിരഞ്ഞെടുപ്പു കമ്മിഷൻ കുഴഞ്ഞു. പരാതി വ്യാപകമായതോടെ, ആറുമാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പു നടക്കേണ്ട സംസ്ഥാനത്ത് കമ്മിഷൻ വിയർക്കുകയാണ്. മിക്ക പരാതികളും കഴമ്പുള്ളതാണെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ. പലേടത്തും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ നടപടി നിർദേശിച്ചിരിക്കുകയാണ് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവ്ദീപ് റിൻവ.
വോട്ടർമാരെ ഉൾപ്പെടുത്താനോ നീക്കാനോ ഉള്ള അപേക്ഷാഫോമായ ഫോം ഏഴ് വ്യാപകമായി ദുരുപയോഗം ചെയ്തതായും ആക്ഷേപമുണ്ട്. വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരോട് നിർദേശിച്ചിട്ടുണ്ട്.
അതിനിടെ, പിലിഭിത്ത് മണ്ഡലത്തിൽ ജൂലായ്-സെപ്റ്റംബർ മാസങ്ങൾക്കിടയിൽമാത്രം 13,510 വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് മാറ്റപ്പെട്ടുവെന്ന് കോൺഗ്രസ് ആരോപിച്ചു.
പരാതിയിൽ വസ്തുതയുണ്ടെന്ന് കണ്ടെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രണ്ടുതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരേ നടപടി നിർദേശിച്ചു. ഇവരെ വോട്ടർപട്ടിക പരിഷ്‌കരണച്ചുമതലയിൽനിന്ന് നീക്കി.
13,510 പേരുടെ തിരിച്ചറിയൽ കാർഡ് നമ്പർവെച്ച് പരിശോധിക്കുമ്പോൾ പേര് മറ്റൊന്നാണ് കാണിക്കുന്നത്. ഉദാഹരണത്തിന്, പിലിഭിത്തിലെ 409-ാം നമ്പർ ബൂത്തിൽ 220-ാം സീരിയൽ നമ്പറായി രജിസ്റ്റർചെയ്ത ആഷിക് അലിയുടെ പേര് തിരിച്ചറിയൽ കാർഡ് നമ്പർവെച്ച് പരിശോധിച്ചപ്പോൾ ഖലീൽഖാൻ എന്നായി. പിലിഭിത്തിലെ സദർ മണ്ഡലത്തിൽ മാത്രം 16,000 വോട്ടർമാരുടെ കാര്യത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
പിരിച്ചുവിട്ടു
പിലിഭിത്ത് വോട്ടർ രജിസ്ട്രേഷൻ സെന്ററിലെ കംപ്യൂട്ടർ അസിസ്റ്റന്റിനെ പിരിച്ചുവിട്ടു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എം.എൽ.സി. മണ്ഡലത്തിൽ വിചിത്ര പേരുകൾ
എം.എൽ.സി. തിരഞ്ഞെടുപ്പിനുള്ള അലഹാബാദ്-ഝാൻസി ഗ്രാജ്വേറ്റ്
മണ്ഡലത്തിൽ വോട്ടർപട്ടികയിലാണ് വിചിത്രമായ പേരുകൾ ഉൾപ്പെട്ടത്. ഇക്കാര്യം കഴിഞ്ഞദിവസം ഒരു മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തിയതിനുപിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അടിയന്തര റിപ്പോർട്ട് തേടി.‘രാം നെ യാദവ് കോ മാരാ’ (രാമൻ യാദവനെ കൊന്നു), ‘ബികോം’ തുടങ്ങിയ പേരുകളാണ് ഉൾപ്പെട്ടതാണ് മാധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടിയത്.
Content Highlights: Widespread errors and bizarre names like 'BCom' found in the revised UP voter list., Chief Electoral Officer orders action against erring election officials., Congress alleges deliberate removal of 13,510 voter names in Pilibhit., Computer assistant at Pilibhit voter registration center dismissed over irregularities.
Published: 23 Oct 2026, 07:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented