
ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ | Photo: AFP
ന്യൂഡൽഹി: പൊതുപരിപാടികൾ റദ്ദാക്കി മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ. ഉത്തർ പ്രദേശിലെ മീററ്റിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഡയലോഗ് എന്ന പരിപാടി റദ്ദാക്കി. യുവാക്കളും ബിഎൽഒമാരും പങ്കെടുക്കുന്ന പരിപാടിയാണ് റദ്ദാക്കിയത്.
തിങ്കളാഴ്ച വാരാണസിയിൽ നടക്കാനിരുന്ന സമാനസ്വഭാവമുള്ള മറ്റൊരു പരിപാടിയും റദ്ദാക്കിയിട്ടുണ്ട്. അതേസമയം, ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങൾ റദ്ദാക്കണമെന്ന ആവശ്യവുമായി ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തോട് (എസ്.ഐ.ആർ.) രണ്ട് തിരഞ്ഞെടുപ്പു കമ്മിഷണർമാർ പ്രകടിപ്പിച്ച വിയോജിപ്പുകൾ രാഷ്ട്രീയകോളിളക്കം സൃഷ്ടിച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ അതിശക്തപ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ഗ്യാനേഷ്‌കുമാറിനെ സ്ഥാനത്തുനിന്ന് നീക്കാനാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രമേയത്തിന് പ്രതിപക്ഷം ഒരാഴ്ചയ്ക്കകം നോട്ടീസ് നൽകും. എസ്.ഐ.ആർ. പ്രക്രിയ നിർത്തിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഗ്യാനേഷിനെതിരേ 73 പ്രതിപക്ഷ എം.പി.മാർ ഒപ്പുവെച്ച നോട്ടീസ് രാജ്യസഭയിൽ ഏപ്രിൽ 24-ന് നൽകിയിരുന്നു. അതിനുമുൻപ് ഇരുസഭകളിലും നൽകിയ നോട്ടീസ് തള്ളപ്പെട്ടു. ഇതിനെല്ലാം പുറമേയാണിപ്പോൾ പുതിയ നോട്ടീസിനുള്ള നിയമപരിശോധനയിലേക്ക് കടന്നിരിക്കുന്നത്.
വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനുള്ള ഫോം ആറിൽ 2002-ലെ എസ്.ഐ.ആർ. സംബന്ധിച്ച ചോദ്യം ഏകപക്ഷീയമായി ഉൾപ്പെടുത്തിയത്, ഡേറ്റാബേസിന്റെ കേന്ദ്രീകൃതനിയന്ത്രണം ഡൽഹി കമ്മിഷൻ ആസ്ഥാനത്തേക്കുവന്നത്, ബംഗാളിൽ 14 ലക്ഷം വോട്ടർമാരെ പുറത്താക്കാൻ കമ്മിഷനിൽനിന്ന് കത്തയച്ചത് എന്നിങ്ങനെ കമ്മിഷണർമാർ വിയോജനക്കുറിപ്പിലുന്നയിച്ച വിഷയങ്ങളാകും പ്രതിപക്ഷവുമുയർത്തുക.
Content Highlights: Chief Election Commissioner Gyanesh Kumar canceled public events in Meerut and Varanasi, leading to significant public money savings, but faced legal challenges in the Bombay High Court against his decisions.
Published: 25 Sept 2026, 10:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented