ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം നടക്കുന്ന വേദിക്ക് സമീപം വെടിവെയ്പ്പ്. സിങ്കുവിലെ വേദിയ്ക്ക് സമീപം വെടിവയ്പ്പ് നടന്നതായി കര്‍ഷകര്‍. മൂന്ന് തവണ വെടിവയ്പ്പ് നടത്തിയതായാണ് കര്‍ഷകര്‍ പറയുന്നത്.  

To advertise here,

ആകാശത്തേക്കാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല.  ചണ്ഡീഗഡ് രജിസ്‌ട്രേഷന്‍ വാഹനത്തിലെത്തിയവരാണ് വെടിവെച്ചതെന്നാണ് പ്രഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഇവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന വിവരം പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്ന് ഹരിയാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവ സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം എത്തി.  

Content Highlight: Gunshots fired near farmers' protest site at Singhu border