വഡോദര: ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളിലും പൈപ്പുകളിലൂടെ ശുദ്ധജലം ലഭ്യമാക്കി ഗുജറാത്തിനെ ബുധനാഴ്ച 'ഹര്‍ ഘര്‍ ജല്‍' സംസ്ഥാനമായി പ്രഖ്യാപിച്ചു.മുഴുവന്‍ വീടുകളിലും വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതായാണ് ഗുജറാത്ത് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച്  91,73,378 വീടുകള്‍ക്കാണ്  ഇപ്പോള്‍ പൈപ്പ് കണക്ഷന്‍ ഉള്ളത്.

To advertise here,

വിവരം പങ്കുവെച്ച്‌ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാങ്‌വി ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു.' ഈ പുതുവത്സരത്തില്‍ ഗുജറാത്തിന് മറ്റൊരു നേട്ടം കൂടി. 100% ഹര്‍ ഘര്‍ ജല്‍ സംസ്ഥാനമായി ഗുജറാത്ത്'

100% കുടിവെള്ള ടാപ്പ് ലഭ്യമാക്കി ഗുജറാത്ത് അതിന്റെ ചരിത്രത്തിലെ അവിസ്മരണീയ ദിനത്തിലാണുള്ളത്. ഗ്രാമങ്ങളിലെ ഓരോ വീട്ടിലും സുരക്ഷിതവും സ്ഥിരവുമായ ശുദ്ധ ജലം ലഭ്യമായി തുടങ്ങിയെന്നും ഗുജറാത്ത് ജലവിതരണ വകുപ്പും ട്വിറ്ററില്‍ കുറിച്ചു.