ഗൂഡല്ലൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ തേയിലത്തോട്ടം മേല്‍നോട്ടക്കാരന്‍ ഷംസുദ്ദീന്‍(49) മരിച്ചതിനെ തുടര്‍ന്ന് ഊട്ടി ദേശീയപാത ഉപരോധിച്ച് സമരം നടത്തിയ പത്തുപേരെ പോലീസ് അറസ്റ്റുചെയ്തു.വാഹനഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടതോടെ ജില്ലാ അഡീഷണല്‍ എസ്പി മണികണ്ഠന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

To advertise here,

ഗൂഡല്ലൂരില്‍ വന്യമൃഗങ്ങളുടെ ആക്രമണപരമ്പരയും ജീവന്‍ നഷ്ടമാവുന്നതും അധികൃതര്‍ കണ്ടില്ലെന്നുനടിക്കുകയാണെന്നും നടപടികളില്ലെന്നും ആക്ഷേപമുന്നയിച്ച് വ്യാഴാഴ്ച ഗൂഡല്ലൂര്‍ നിയമസഭാമണ്ഡലത്തില്‍ ഒരുദിവസത്തെ കടയടപ്പും ടാക്‌സി, പ്രൈവറ്റ് വാഹനങ്ങളുടെ പണിമുടക്കും നടത്തും. വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വെള്ളിയാഴ്ച രാവിലെ ആറുവരെയാണ് പണിമുടക്ക്. മണ്ഡലത്തിലെ സംയുക്ത വ്യാപാരിസംഘടനകളും മോട്ടോര്‍ തൊഴിലാളികളുടെ സംയുക്തസംഘടനകളും ചേര്‍ന്നാണ് സമരം നടത്തുന്നത്.

അന്തസ്സംസ്ഥാനപാതയില്‍ കാട്ടാനക്കൂട്ടം; ജാഗ്രതവേണം
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍-കോഴിക്കോട് അന്തസ്സംസ്ഥാന പാതയില്‍ കാട്ടാനകളുടെ നിരന്തരസാന്നിധ്യമുണ്ടെന്ന് യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്. രാത്രികാലങ്ങളില്‍ വെയര്‍ഹൗസിന് സമീപം കാട്ടാനകള്‍ തമ്പടിക്കുന്നതിനാല്‍ യാത്രക്കാര്‍ ജാഗരൂകരാകണമെന്നാണ് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.