ന്യൂഡല്‍ഹി: വിവാഹവേദിയിലെത്തിയ പ്രതിശ്രുതവരന് ബോളിവുഡ് ഗാനത്തിന് ചുവടുവെച്ചു. പ്രകോപിതനായ പ്രതിശ്രുതവധുവിന്റെ അച്ഛന്, യുവാവിന് മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ താല്പര്യമില്ലെന്നറിയിച്ച് വിവാഹത്തില്‍നിന്ന് പിന്‍വാങ്ങി. ന്യൂഡല്‍ഹിയിലാണ് സംഭവം.
ഘോഷയാത്രയായി വേദിയിലെത്തിയ യുവാവ് സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് പിന്നാലെയാണ് 'ചോളീ കേ പീഛേ ക്യാ ഹേ' എന്ന സൂപ്പര്‍ഹിറ്റ് ഹിന്ദി ഗാനത്തിന് ചുവടുവെച്ചത്. എന്നാല്‍ ഇതുകണ്ടുനിന്ന യുവതിയുടെ അച്ഛന് എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നുവെന്ന് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
യുവാവിന്റേത് അനുചിതമായ പ്രകടനമാണെന്ന് പറഞ്ഞ് യുവതിയുടെ പിതാവ് പ്രകോപിതനാവുകയും വിവാഹച്ചടങ്ങ് നിര്‍ത്തിവെക്കുകയായിരുന്നു. യുവാവിന്റെ പ്രവൃത്തി തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞ് യുവതിയുടെ അവിടെനിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.
വധുവിന്റെ അച്ഛനെ കാര്യങ്ങള്‍ പറഞ്ഞ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Content Highlights: Groom dance to choli ke peeche song bride's father calls off wedding
Published: 02 Feb 2025, 04:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented