ചണ്ഡിഗഢ്: സർക്കാർ സ്‌കൂൾ അധ്യാപകരായ രണ്ടുപേരുൾപ്പെടെ ഉദ്യോഗസ്ഥരായ മൂന്ന് പെൺമക്കളുടെ അച്ഛന്റെ സംസ്‌കാരം അനാഥന്റേതുപോലെ വൃദ്ധസദനത്തിൽ നടന്നു. ചടങ്ങ് മക്കൾ വീഡിയോ കോളിലൂടെ കണ്ടു. അതിനിടെ മക്കൾ നടത്തിയ സംഭാഷണംകൂടിയുള്ള വീഡിയോ സാമൂഹികമാധ്യമത്തിൽ കണ്ടവരുടെ മനസ്സ് നുറുങ്ങി.
ഹരിയാണയിലെ സോനിപ്പത്തിലാണ് സംഭവം. ഒരു കാലത്ത് സമ്പന്നനായ തുണിവ്യാപാരിയായിരുന്ന ശിവചരൺ രത്തൻ ഗുപ്തയാണ് അന്ത്യകർമങ്ങൾ നേരിൽക്കാണാൻപോലും ഉറ്റവരില്ലാതെ യാത്രയായത്. സ്വന്തം മക്കളാരും അരികിലില്ലാതെ വൃദ്ധസദനത്തിൽ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. മരണവിവരം അറിയിച്ചിട്ടും മക്കൾ എത്തിയില്ല. സംസ്‌കാരച്ചടങ്ങുകൾ വീഡിയോ കോളിലൂടെയാണ് കണ്ടത്. അന്ത്യകർമങ്ങൾക്കൊടുവിൽ ചടങ്ങിന്റെ വീഡിയോ അയച്ചുനൽകാൻ അവർ ജീവനക്കാരോട് ആവശ്യപ്പെട്ടു. സംസ്‌കാരച്ചടങ്ങിന്റെ ചെലവിലേക്കായി ഒരു മകൾ 5100 രൂപ വൃദ്ധസദനം നടത്തിപ്പുകാർക്ക് അയച്ചുനൽകി.
സംസ്‌കാരച്ചടങ്ങ് വീഡിയോ കോളിലൂടെ കാണുന്നതിനിടെ, 'എല്ലാ കാര്യങ്ങളും ശരിയായി നടന്നോ? എനിക്ക് ആ വീഡിയോ ഒന്ന് അയച്ചുതരണം. ഇനി എത്ര സമയംകൂടി എടുക്കും?' എന്ന മക്കളുടെ സംസാരമാണ് വിമർശനത്തിന് ഇടയാക്കിയത്.
Content Highlights: A former wealthy textile merchant passed away alone in a Sonipat old-age home., His three daughters, including two government school teachers, did not attend the funeral., The daughters observed the last rites via video call and requested a video recording., The incident sparked widespread public outrage after the conversation video went viral.
Published: 07 Aug 2026, 08:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented