ന്യൂഡൽഹി: സർക്കാർജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത(ഡിഎ) മൂന്നുശതമാനം വർധിപ്പിച്ച് കേന്ദ്രമന്ത്രിസഭായോഗം. ജൂലായ് ഒന്നുമുതൽ മുൻകാലപ്രാബല്യത്തോടെ നിലവിൽവരും.
ഈ വർഷത്തെ രണ്ടാമത്തെ വർധനയാണിത്. മാർച്ചിൽ രണ്ടുശതമാനം വർധന പ്രഖ്യാപിച്ചതോടെ ഡിഎ, അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനത്തിൽനിന്ന് 55 ശതമാനമായി ഉയർന്നിരുന്നു.
നിർദിഷ്ട വർധനപ്രകാരം 60,000 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന്, മാർച്ചിലെ വർധനയ്ക്കുശേഷം ലഭിച്ചിരുന്ന 33,000 രൂപയ്ക്കുപകരം 34,800 രൂപ ഡിഎ ലഭിക്കും.
ശമ്പളത്തിലും അലവൻസുകളിലുമുള്ള തുടർപരിഷ്കരണങ്ങൾ ജനുവരിയിൽ പ്രഖ്യാപിച്ച എട്ടാം ശമ്പളക്കമ്മിഷൻ തീരുമാനിക്കും.
Content Highlights: Central government employees and pensioners to receive a 3% Dearness Allowance (DA) hike, effective July 1st with retrospective effect. This is the second increase this year.
Published: 03 Oct 2025, 06:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented