ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ജോര്‍ജ് ഓണക്കൂറിന്. 'ഹൃദയരാഗങ്ങള്‍' എന്ന ആത്മകഥക്കാണ് ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം. കെ.പി. രാമനുണ്ണി, ഡോ. കെ.എസ്. രവികുമാര്‍, ഡോ. എം.ലീലാവതി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്കാണ്. 'അവര്‍ മൂവരും ഒരു മഴവില്ലും' എന്ന നോവലിലാണ് 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കെ.ജി.പൗലോസ്, ജി.മധുസൂദനന്, പി.കെ.ഗോപി എന്നിവരടങ്ങുന്ന ജൂറിയാണ് ബാലസാഹിത്യ പുരസ്കാരം നിര്‍ണയിച്ചത്.
കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം മോബിന് മോഹന്‍ നേടി. 'ജക്കരന്ത' എന്ന നോവലിനാണ് പുരസ്കാരം. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
നോവലിസ്റ്റ്, കഥാകാരന് എന്നീ നിലകളില്‍ പ്രശസ്തനായ ജോര്‍ജ് ഓണക്കൂര്‍ 1941 നവംബര്‍ 16ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്താണ് ജനിച്ചത്. സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയര്മാന്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അകലെ ആകാശം, ഇല്ലം, ഉള്‍ക്കടല്‍, ഉഴവുചാലുകള്‍, എഴുതാപ്പുറങ്ങള്‍, കല്‍ത്താമാര, പര്‍വതങ്ങളിലെ കാറ്റ്, സമതലങ്ങല്‍ക്കപ്പുറം, ഹൃദയത്തില്‍ ഒരു വാള്, അടരുന്ന ആകാശം, എന്റെ സഞ്ചരകഥകള്, ഒലിവുമരങ്ങളുടെ നാട്ടില്‍, മരുഭുമിയുടെ ഹൃദയം തേടി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം, സഹോദരന് അയ്യപ്പന് പുരസ്കാരം, കെ.സി.ബി.സി. അവാര്‍ഡ്, കേരളശ്രീ അവാര്‍ഡ്, തകഴി അവാര്‍ഡ്, കേശവദേവ് സാഹിത്യ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
കഥ, തിരക്കഥ എന്നിവയുടെ രചനയിലൂടെ മലയാള ചലച്ചിത്രമേഖലയിലും കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ മലയാളസാഹിത്യരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് രഘുനാഥ് പലേരി. മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മൈഡിയര്‍ കുട്ടിച്ചാത്തന് (നോവല്‍), ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ, പാലേരി പുരാണം, മത്തായിയെ റഫറി പുറത്താക്കി തുടങ്ങിയ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
Content Highlights: George Onakkoor bags Sahitya Akademi Award
Published: 30 Dec 2021, 04:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented