അമരാവതി: വിവാദങ്ങള്‍ക്ക് പിന്നാലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലേക്കുള്ള യാത്ര റദ്ദാക്കി മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ജഗന്‍ മോഹന്‍ റെഡ്ഡി. ക്ഷേത്ര ദർശനത്തിന് പോലീസ് അനുമതി നൽകിയില്ലെന്നാണ് വിശദീകരണം. തിരുപ്പതിയിലെ ലഡു വിവാദത്തിന് പിന്നാലെ ക്ഷേത്രത്തില്‍ പോകുന്നതിന് മുമ്പ് ജഗന്‍ മോഹന്‍ വിശ്വാസങ്ങളെ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനത്തെ മന്ത്രിയായ നര ലോകേഷ് പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രി തിരുമലയിലെത്തി ശനിയാഴ്ച ക്ഷേത്ര ദര്‍ശനം നടത്താനാണ് തീരുമാനിച്ചിരുന്നത്.
തന്റെ മതം രാജ്യത്തെ എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രിയാകുന്നതിന് മുമ്പുതന്നെ പലതവണ തിരുമല ക്ഷേത്രദര്‍ശനം നടത്തിയിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ജഗന്‍ പറഞ്ഞു. ക്ഷേത്രദര്‍ശനം തടയാനായി നിരവധി പോലീസുകാരെ തിരുപ്പതിയില്‍ നിയമിക്കുകയാണ്. പാർട്ടിയിലെ നേതാക്കൾക്ക് അയച്ച നോട്ടീസിൽ സന്ദർശനത്തിന് അനുമതിയില്ലെന്നാണ് പോലീസ് അറിയിച്ചത്. ക്ഷേത്ര ദര്‍ശനത്തിന് എന്തിനാണ് അനുമതിയെന്നും അദ്ദേഹം ചോദിച്ചു.
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നൂറ് ദിവസത്തെ ഭരണപരാജയത്തെ വഴിതിരിച്ചുവിടാനാണ് ലഡു വിവാദം ഉണ്ടാക്കിയത്. ലഡു വിവാദത്തിലെ പരാജയം മറികടക്കാന്‍ വിശ്വാസ പ്രശ്‌നം ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ തിരുപ്പതി ലഡുവുമായി ബന്ധപ്പെട്ട് കള്ളം പരത്തുന്ന ചന്ദ്രബാബു നായിഡുവിനെ ശാസിക്കണമെന്നാശ്യപ്പെട്ട് ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. രാഷ്ട്രീയലക്ഷ്യങ്ങൾക്കായി കോടിക്കണക്കിന് പേരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിൽ നായിഡു അധഃപതിച്ചെന്ന് കത്തിൽ ജഗൻ വിമർശനവുമുന്നയിച്ചു.
വൈ.എസ്. ജഗൻമോഹൻ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുമല ക്ഷേത്രത്തിൽ നിർമിച്ച ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന ചന്ദ്രബാബു നായിഡുവിന്റെ ആരോപണങ്ങളാണ് വിവാദത്തിന് തുടക്കമിട്ടത്. ഇതുതെളിയിക്കുന്ന ലാബ് റിപ്പോർട്ടും ടി.ഡി.പി. പുറത്തുവിട്ടിരുന്നു.
Content Highlights: Former Andhra pradesh CM Jagan cancels Tirupati visit
Published: 27 Sept 2024, 09:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented