ദുരന്തം പതിയിരിക്കുന്ന ദ്രവീകരിച്ച നൈട്രജൻ ഉപയോഗിച്ചുള്ള ഭക്ഷണം നിരോധിച്ചിട്ടും ഉത്സവങ്ങൾ, വീടുകളിലെ ആഘോഷങ്ങൾ എന്നിവിടങ്ങളിൽ വ്യാപകം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവ ഉപയോഗിച്ചുള്ള ഭക്ഷണവിൽപ്പന 2018-ൽ കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിരോധിച്ചുവെങ്കിലും വിൽപ്പന തുടരുകയാണ്. ഐസ്ക്രീം, ശീതളപാനീയം, മിഠായി, ബിസ്കറ്റ് തുടങ്ങിയവയിൽ ദ്രവീകരിച്ച നൈട്രജൻ ഉപയോഗിച്ച് പുക പറപ്പിച്ചാണ് ആളുകളെ ആകർഷിക്കുന്നത്. ചിലർ മദ്യത്തിൽ ഉപയോഗിക്കുന്നതായും പറയുന്നു. 

To advertise here,