
ന്യൂഡൽഹി: ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തെക്കുറിച്ചും കോക്പിറ്റിൽ നടന്ന ജീവന്മരണ പോരാട്ടത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ഛാർ. പ്രാർത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റ ഒമാൻ സ്വദേശിയായ കോ-പൈലറ്റ് ഹമാം അൽ ഹമ്മാമി കോക്പിറ്റിലെ കോടാലി ഉപയോഗിച്ച് തന്നെ പിന്നിൽ നിന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് സ്മിത് പറഞ്ഞു.
‘കോക്പിറ്റിൽ വച്ച് പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് കോ-പൈലറ്റായ ഹമാം അൽ ഹമ്മാമി എഴുന്നേറ്റു. മതപരമായ കാര്യമായതിനാൽ ഞാൻ അത് കാര്യമാക്കാതെ മുന്നോട്ട് നോക്കിയിരിക്കുകയായിരുന്നു. എന്നാൽ മിനിറ്റുകൾക്കകം കോക്പിറ്റിലെ എമർജൻസി കോടാലി ഉപയോഗിച്ച് അയാൾ എന്റെ തലയ്ക്ക് പിന്നിൽ അതിശക്തമായി അടിക്കുകയായിരുന്നു. വിമാനത്തിന് എന്തോ സാങ്കേതിക തകരാറോ അപകടമോ സംഭവിച്ചെന്നാണ് ആദ്യം കരുതിയത്. എന്നാൽ തുടർച്ചയായി വീണ്ടും ആക്രമണമുണ്ടായപ്പോഴാണ് ഒപ്പമുള്ളയാൾ എന്നെ ആക്രമിക്കുകയാണെന്ന് മനസ്സിലായത്’- സ്മിത് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റിട്ടും രക്തത്തിൽ കുളിച്ച സ്മിത് കോക്പിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ആദ്യ തവണ അതിന് സാധിച്ചില്ലെന്നും പിന്നീട് വീണ്ടും ശ്രമിച്ചതോടെയാണ് വിജയിച്ചതെന്നും മച്ഛാർ പറയുന്നു.
‘ആദ്യ തവണ വാതിൽ തുറന്നെങ്കിലും ആക്രമി ബലമായി അടച്ചു. പുറത്തു നിന്ന് തുറക്കാൻ കോഡ് ആവശ്യമാണ്. അതുകൊണ്ട് തന്നെ അകത്ത് നിന്ന് എനിക്ക് വാതിൽ തുറന്നേ പറ്റൂ. വാതിൽ തുറക്കാനുള്ള നോബിനടുത്തേക്ക് എത്തിയാൽ മാത്രമേ സാധിക്കൂ. ഞാൻ വീണ്ടും ശ്രമിച്ചു. കാഴ്ച മങ്ങുന്ന അവസ്ഥയിലും സർവ്വ ശക്തിയുമെടുത്ത് രണ്ടാമതും വാതിൽ തുറന്നതോടെ പുറത്തുനിന്ന യാത്രക്കാർക്ക് കോക്പിറ്റിനുള്ളിലേക്ക് കടക്കാനായി. വാതിൽ തുറന്നതോടെ യാത്രക്കാർ കോക്പിറ്റിലേക്ക് ഇരച്ചുകയറി ആക്രമിയെ കീഴടക്കി. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു റിസർവ് പൈലറ്റ് നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കുകയും ചെയ്തു’- മച്ഛാർ പറഞ്ഞു.
ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് വിമാനത്തിൽ ആകാശമധ്യേ കോ-പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ കോക്പിറ്റിനുള്ളിൽ വെച്ച് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഠിനമായ പരിക്കുകളോടെ രക്തത്തിൽ കുളിച്ചുകിടക്കുമ്പോഴും, സ്മിത് മച്ഛാർ കോക്പിറ്റ് വാതിൽ തുറക്കാനുള്ള എമർജൻസി റിലീസ് മെക്കാനിസം പ്രവർത്തിപ്പിച്ചു. ഇതോടെ ക്യാബിൻ ക്രൂവിനും യാത്രക്കാർക്കും ഉള്ളിൽ കടന്ന് അക്രമിയെ കീഴടക്കാൻ സാധിച്ചു. വിമാനത്തിൽ യാത്രക്കാരായിരുന്ന രണ്ട് ഓഫ്-ഡ്യൂട്ടി പൈലറ്റുമാരാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. മച്ഛാറിന്റെ ധീര പ്രവൃത്തിയെ ലോകം ആദരവോടെയാണ് കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൾ വഴി സംസാരിച്ചിരുന്നു.
Content Highlights: Co-pilot Hamam Al Hammami attacked Captain Smith Machar with an emergency axe mid-air., The captain managed to unlock the cockpit door despite severe injuries and blurred vision., Passengers and crew subdued the attacker, and reserve pilots safely landed the aircraft in Tabuk, Saudi Arabia.
Published: 04 Oct 2026, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented