ന്യൂഡൽഹി: വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾക്ക് നിയന്ത്രണം കടുപ്പിച്ചുകൊണ്ട് കേന്ദ്ര സർക്കാർ പുതിയ വിജ്ഞാപനം പുറത്തിറക്കി. എഫ്‌സിആർഎ (FCRA) നിയമത്തിൽ വരുത്തിയ ഭേദഗതികൾ അനുസരിച്ച്, വിദേശത്തുനിന്ന് പണം സ്വീകരിക്കുന്ന എൻജിഒകൾ അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ സർക്കാരിന് കൈമാറേണ്ടതുണ്ട്. എൻജിഒകൾ ഏതൊക്കെ മേഖലകളിലാണ് പ്രവർത്തിക്കുന്നത് എന്നും ഏതൊക്കെ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ആണ് ഇവയുടെ പ്രവർത്തന മേഖലകളെന്നും എന്നും ഇനി മുതൽ കേന്ദ്ര സർക്കാരിനെ അറിയിക്കണം. വിദേശ ഫണ്ട് ഏത് ലക്ഷ്യത്തിനാണോ സ്വീകരിച്ചത്, ആ ലക്ഷ്യത്തിന് തന്നെയാണോ അത് ചെലവഴിക്കുന്നത് എന്ന് ഉറപ്പാക്കാനാണ് ഈ നീക്കം.
ആരാധനാലയങ്ങളുടെ നിർമ്മാണം, മതവിദ്യാഭ്യാസം, ഭക്തിഗാനങ്ങൾ, ധാർമ്മിക ബോധവൽക്കരണം, പ്രഭാഷണങ്ങൾ, സത്സംഗങ്ങൾ, ധ്യാന ക്യാമ്പുകൾ എന്നിവ നടത്താൻ വിദേശ ഫണ്ട് ഉപയോഗിക്കാൻ അനുമതിയുണ്ട്. എന്നാൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ഈ പണം ഉപയോഗിക്കാൻ പാടില്ലെന്ന് സർക്കാർ കർശനമായി വിലക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനായി അപേക്ഷിക്കുന്ന എൻജിഒകൾ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ വിദേശ നിക്ഷേപമായി സ്വീകരിച്ച തുകയിൽ നിന്ന് ചുരുങ്ങിയത് 10 ലക്ഷം രൂപയെങ്കിലും ചെലവഴിച്ചിരിക്കണം എന്ന പുതിയ വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.
എൻജിഒകൾ തങ്ങളുടെ പ്രവർത്തന മേഖല കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോൾ രജിസ്‌ട്രേഷനിൽ മാറ്റം വരുത്തുന്നതിനായി 300 രൂപയോ അതിലധികമോ തുക സർക്കാരിലേക്ക് അധികമായി അടയ്ക്കേണ്ടി വരും. കൂടാതെ, സന്നദ്ധ സംഘടനകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും ഇനി മുതൽ കേന്ദ്ര സർക്കാരിന് നൽകേണ്ടതുണ്ട്. വിദേശ ഫണ്ട് വിനിയോഗിക്കുന്നതിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനും ദുരുപയോഗം തടയുന്നതിനുമാണ് നടപടികളെന്നാണ് സർക്കാർ വാദം
Content Highlights: Mandatory reporting of operational areas and states for NGOs, Strict ban on using foreign funds for religious conversion activities, Minimum expenditure requirement of 10 lakh INR from foreign funds over two years, Mandatory disclosure of social media account details to the government, Increased transparency measures for foreign fund utilization
Published: 23 Jun 2026, 11:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented