ഹിസാർ: ഹരിയാണയിൽ ബി.ജെ.പി. സ്ഥാനാർഥിക്ക് നേരെ കർഷകരോഷം. റാതിയ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന സുനിത ദുഗ്ഗലിനെ പ്രചരണത്തിനിടയിൽ കർഷകർ ഓടിച്ചുവിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശംഭു, ഖനൗരി അതിർത്തികളിൽ കർഷകർ നടത്തുന്ന സമരം യാഥാർഥ്യമാണെന്ന് സമ്മതിക്കാൻ നിർബന്ധിക്കുകയും ഖനൗരി അതിർത്തിയിൽ വെടിയേറ്റ് മരിച്ച പഞ്ചാബിൽ നിന്നുള്ള കർഷകൻ ശുഭ്‌കരൺ സിങിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഭാരതീയ കിസാൻ യൂണിയൻ(ബി.കെ.യു.) പ്രവർത്തകർ ബിജെപി സ്ഥാനാർഥിയോട് ആവശ്യപ്പെട്ടു.
ദുഗ്ഗൽ, ലാംബ ഗ്രാമത്തിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുമ്പോൾ ബി.കെ.യു. മേധാവി സത്നാം ലാംബയുടെ നേതൃത്വത്തിൽ കർഷക പ്രവർത്തകർ സ്ഥലത്തെത്തുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് ദുഗ്ഗലിനെ സുരക്ഷാ ഉദ്യോഗസ്ഥർ മൺപാതയിലൂടെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ധാനി ഗ്രാമത്തിൽ വച്ച് പ്രതിഷേധക്കാർ ഓടിച്ചു വിടുകയായിരുന്നു. സമരം നടത്തുന്ന കർഷകരെ തടഞ്ഞ ഹരിയാണ സർക്കാരിന്റെ നിലപാട് തെറ്റാണെന്ന് സമ്മതിക്കുവാനും സമരക്കാർ ദുഗ്ഗലിനെ നിർബന്ധിച്ചു.
ഹിസാർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാർഥി ഡോ. കമൽ ഗുപ്തയ്‌ക്കും കർഷകരിൽ നിന്നും സമാന അനുഭവം നേരിട്ടു. തിരഞ്ഞെടുപ്പ് പ്രചരണത്തോട് അനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിൽ സ്ഥാനാർഥിക്ക് നേരെ പ്രക്ഷോഭകർ ചെരുപ്പെറിഞ്ഞു. പ്രതിഷേധത്തിനിടയിലും ഗുപ്ത പ്രസംഗം തുടരുകയായിരുന്നു.
Content Highlights: farmers protest against bjp candidates in hariyana
Published: 02 Oct 2024, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented