ചേതനയറ്റ തന്റെ കുഞ്ഞിന്റെ ശരീരത്തില്‍ തട്ടിയുണര്ത്താന് ശ്രമിയ്ക്കുന്ന ആനയുടെ വീഡിയോ വളരെ വേഗത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയുടെ വേദന വ്യക്തമാക്കുന്ന ഈ വീഡിയോ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ പര്വ്വീണ് കസ്വാനാണ് എക്സിലൂടെ പങ്കുവെച്ചത്.
എ.ഡി.എഫ്.ഒ ആയ ജയന്ത മൊണ്ടാലാണ് ഈ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്. ആനക്കുട്ടിയുടെ മരണം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അമ്മയാനയെ വീഡിയോയില്‍ കാണാം. ചത്ത ആനക്കുട്ടിയുടെ ജഡം തിരിച്ചും മറിച്ചുമിടുന്നതും വീഡിയോയില്‍ കാണാം.
ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച് ചത്ത ആനക്കുട്ടിയെ ഉപേക്ഷിക്കാന്‍ മടിച്ച് ദിവസങ്ങളോളം അമ്മയാന ജഡത്തിന് അരികെ കിടന്നതായും പറയുന്നു.
"അമ്മയാനയ്ക്ക് കുഞ്ഞിന്റെ മരണത്തെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. അവര്‍ നമ്മളെപ്പോലെയാണ്, മനുഷത്വമുള്ളവരാണ്" എന്നിങ്ങനെയുള്ള കുറിപ്പും അദ്ദേഹം എക്സില്‍ പങ്കുവെയ്ക്കുകയുണ്ടായി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം പറയുന്നു. തന്റെ ജോലിയുടെ ഭാഗമായി ഇതിനുമുന്‍പും സമാനമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Elephant Grieves for Dead Calf: Heartbreaking Video
Published: 23 Nov 2024, 04:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented