ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ (എസ്.ഐ.ആർ.) വിവാദം കത്തിപ്പടരുന്നതിനിടെ, ബി.എൽ.ഒ.മാർക്കുള്ള ഓൺലൈൻ ആപ്പിൽ 'മാർക്ക് വി.ഐ.പി.' എന്ന ഫീച്ചർ പുതുതായി ഉൾപ്പെടുത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. പൗരന്മാർ രണ്ടുതരമാണോയെന്ന ചോദ്യത്തെ ന്യായീകരിക്കുന്ന മട്ടിലാണ് നടപടി.
വി.ഐ.പി.കൾക്ക് നോട്ടീസ് ലഭിച്ചപ്പോൾ തന്നെ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെയാണ് പുതിയ ഫീച്ചറുമായി എത്തിയത്. ജൂലായ് 30-നാണ് ഈ ഫീച്ചർ ആപ്പിൽ ചേർത്തത്.
വി.ഐ.പി. വോട്ടർമാർ പുറന്തള്ളപ്പെടാതിരിക്കാനാണ് ഇത് കൊണ്ടുവന്നതെങ്കിലും ഫീച്ചർ ഉൾപ്പെടുത്തിയ ശേഷമാണ് ഡൽഹിയിൽ ഒട്ടേറെ വി.ഐ.പി. വോട്ടർമാർക്ക് നോട്ടീസ് പോയത് എന്നതും ശ്രദ്ധേയം.
മുഖ്യമന്ത്രി രേഖാ ഗുപ്ത, കേന്ദ്രമന്ത്രി എസ്. ജയ്ശങ്കർ, തിരഞ്ഞെടുപ്പ് കമ്മിഷണർ സുഖ്ബിർ സിങ് സന്ധു, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മുതിർന്ന നേതാവ് എൽ.കെ. അദ്വാനി തുടങ്ങിയവർക്കാണ് നോട്ടീസ് ലഭിച്ചത്.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നേരിട്ടാണ് സോഫ്റ്റ്വെയറിൽ മാറ്റംവരുത്തിയതെന്ന് ഡൽഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. വി.ഐ.പി. വോട്ടറുമായി ബന്ധപ്പെട്ട മാറ്റങ്ങൾ മാർക്ക് ചെയ്യുക എന്ന നിർദേശത്തോടെയാണ് പുതിയ ഫീച്ചർ കൊണ്ടുവന്നത്. ജൂലായ് 30-ന് ഡൽഹിയിൽ എസ്.ഐ.ആർ. എന്യുമറേഷൻ പൂരിപ്പിച്ചു നൽകുന്ന ഘട്ടമായിരുന്നു.
വോട്ടർമാരെ വി.ഐ.പി.കളായി കണ്ടെത്തി തരംതിരിക്കാനുള്ള വ്യവസ്ഥ 2018 മുതൽ നിലവിലുണ്ടെന്ന് കമ്മിഷൻ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഡൽഹിയിൽമാത്രം 3000 വി.ഐ.പി. വോട്ടർമാരുണ്ട്. 2023 മാർച്ചിൽ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർപട്ടിക മാന്വലനുസരിച്ച് എം.പി.മാർ, എം.എൽ.എ.മാർ, എം.എൽ.സി.മാർ, കലാ, സാംസ്‌കാരിക, കായികരംഗത്തെ പ്രമുഖർ, ജുഡീഷ്യറിയിലുള്ളവർ, പൊതുസേവകർ എന്നിവരെയാണ് വി.ഐ.പി.കളായി കണക്കാക്കുന്നത്.
ഇവരുടെ പേരുകൾ കരടുവോട്ടർപട്ടികയിൽ ഉറപ്പാക്കേണ്ടത് ഇ.ആർ.ഒ.മാരാണ്. ഇവർ എന്യുമറേഷൻ ഫോം സമർപ്പിച്ചില്ലെങ്കിലും കരട് പട്ടികയിലുൾപ്പെടുത്തണം. നോട്ടീസുകൾ അയക്കാമെങ്കിലും വാദംകേൾക്കലിന് ഇവർ നേരിട്ട് ഹാജരാകേണ്ട.
Content Highlights: Election Commission added a 'Mark VIP' feature to the BLO online app on July 30., The feature aims to prevent VIP voters from being excluded from the electoral roll., Despite the feature, notices were issued to several high-profile leaders including ministers and former chief ministers in Delhi., Provisions for categorizing VIP voters have existed since 2018, with about 3,000 VIP voters in Delhi.
Published: 26 Sept 2026, 07:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented