ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ നടത്തിയ ദിമാഗി നക്‌സൽ പരാമർശത്തിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ സജീവമായി ദിനാഗി നക്‌സൽ പാർട്ടി എന്ന പേരിലുള്ള പേജ്. മണിക്കൂറുകൾക്കുള്ളിൽ 1.6 ലക്ഷം പേരാണ് പേജ് ഫോളോ ചെയ്തത്. 62 പോസ്റ്റുകളുമുണ്ടായിരുന്നു. 36 അക്കൗണ്ടുകൾ ഫോളോ ചെയ്യുകയും ചെയ്തു. എന്നാൽ പ്രത്യക്ഷപ്പെട്ടതിനേക്കാൾ വേഗത്തിൽ പേജ് അപ്രത്യക്ഷമാവുകയും ചെയ്തു.
ആരാണ് പേജിന് പിന്നിലെന്നോ അത് രൂപീകരിച്ചതിന്റെ ഉദ്ദേശമോ വ്യക്തമല്ല. എന്നാൽ ഏകദേശം ഒരുമാസം മുൻപാണ് പേജ് ഉണ്ടാക്കിയതെന്നും ഒരുതവണ യൂസർനെയിം മാറ്റിയതായും പേജ് ഹിസ്റ്ററിയിൽ നിന്ന് വ്യക്തമാണ്. സ്വതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തോടുള്ള പ്രതികരണമായാണ് ഈ പേരിൽ പേജ് സജീവമായത് എന്നാണ് കരുതപ്പെടുന്നത്.
ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. വനാന്തരങ്ങളിലെ സായുധരായ നക്സലുകളെ ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിലും തലച്ചോറിൽ നക്സലിസം ശേഷിക്കുന്നവർ ഇന്ത്യയിൽ ഇപ്പോഴും തുടരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രാജ്യത്തെ അക്രമവഴിയിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്ന ഇത്തരം വ്യക്തികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് 'ദിമാഗി നക്‌സൽ' സമൂഹമാധ്യമങ്ങളിൽ സജീവമായത്. നിലവിൽ നിരവധി പേജുകൾ ഇതേപേരിൽ ഇൻസ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും സജീവമാണ്.
Content Highlights: A page named 'Dimagi Naxal' appeared on Instagram following PM Modi's Independence Day speech., It gained 1.6 lakh followers and 62 posts within a single day., The account abruptly vanished just as quickly as it appeared., The true identity and motive behind the page creator remain unknown.
Published: 17 Aug 2026, 03:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented