ന്യൂഡൽഹി: കോൺഗ്രസ് നേതാക്കൾ തങ്ങളുടെ സമൂഹ മാധ്യമ അകൗണ്ടുകളിലൂടെ പാർട്ടി നയങ്ങൾ പ്രചരിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ രാഹുൽ ഗാന്ധി നിർദേശിച്ചു. കോൺഗ്രസ് പാർട്ടിയുടെ മാധ്യമ സെല്ലിനാണ് രാഹുൽ ഗാന്ധി ഈ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ഈ നിർദേശം പാർട്ടിയുടെ മാധ്യമ സെല്ലിന് നൽകിയത്.

To advertise here,

സാമൂഹിക നീതി വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട് പല നേതാക്കളും പൊതു സമൂഹത്തിൽ പ്രചരിപ്പിക്കുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഈ വിമർശം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ തന്നെ ഉന്നയിച്ചിരുന്നു. താൻ പങ്കെടുത്ത ഹൽദ്വാനിയിലെ ചടങ്ങിൽ നടന്ന ശുദ്ധീകരണ വിവാദത്തിൽ പാർട്ടിയിലെ ചില നേതാക്കളിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന പരാതി ആയിരുന്നു ഖാർഗെ ഉന്നയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ നിർദേശം പാർട്ടിയുടെ മാധ്യമ സെല്ലിന് ലഭിച്ചത്.
'വന്ദേമാതര ആലാപനം സർക്കാർ ചടങ്ങുകൾക്ക് മാത്രമാണ് നിയമം ബാധകം' സിംഗ്‌വിയുടെ നിയമ ഉപദേശം

വന്ദേമാതര ആലാപനം തടയുന്നത് കുറ്റകരമാക്കുന്ന ദേശീയ ബഹുമതി അനാദരവ് ഭേദഗതി നിയമം സ്വകാര്യ ചടങ്ങുകൾക്ക് ബാധകമല്ലന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി. സർക്കാകർ ചടങ്ങുകൾക്ക് മാത്രമേ നിയമം ബാധകമാകുകയുള്ളുവെന്ന് വ്യക്തമാക്കി അഭിഷേക് മനു സിംഗ്‌വികോൺഗ്രസ് പാർട്ടിക്ക് നിയമ ഉപദേശം നൽകി. വന്ദേമാതര ആലാപനം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനിടെയാണ് സിംഗ്‌വിയുടെ നിയമ ഉപദേശം