ന്യൂഡല്‍ഹി: 1999ലെ കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായ് കുറ്റക്കാരനെന്ന് ഡല്‍ഹി പ്രത്യേക കോടതി. ജാര്‍ഖണ്ഡില്‍ കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി കേസിലാണ് ദിലീപ് റായ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
വാജ്പയി മന്ത്രിസഭയില്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു ദിലീപ് റായ്. ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ ഗൂഡാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ദിലീപ് റായ്ക്ക് പുറമെ ആ സമയത്ത് കല്‍ക്കരി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യ നന്ദ് ഗൗതം എന്നിവരേയും കാസ്ട്രോണ്‍ ടെക്നോളജീസ് ലിമിറ്റഡ്, കാസ്ട്രോണ്‍ മൈനിങ് ലിമിറ്റഡ എന്നീ കമ്പനികളെയും കമ്പനി ഉടമ മഹേന്ദ്ര കുമാര്‍ അഗര്‍വാല എന്നിവരെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 14ന് ശിക്ഷ വിധിച്ചേക്കും.
ജാര്‍ഖണ്ഡിലെ ഗിരിധിയിലെ ബ്രഹ്മദിയ കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം ഉയര്‍ന്നിരുന്നത്.
Content highlights: Dilip Ray,Former Union Minister In NDA Government, Convicted In Coal Scam Case
Published: 06 Oct 2020, 01:35 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented