
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയനാടകത്തിന് തിരശ്ശീല വീണതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപവത്കരണത്തിന് ചടുലനീക്കങ്ങളുമായി ബി.ജെ.പിയും ഏകനാഥ് ഷിന്ദേയും. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിക്ക് ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും ഷിന്ദേയും ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശം ഉന്നയിക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി ഷിന്ദേ മുംബൈയിലെത്തി.
മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിയായി ഏകനാഥ് ഷിന്ദേയും ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ചയുണ്ടാവും. ശിവസേനയ്ക്കുള്ളില്‍ ഷിന്ദേയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട വിമതരുടെ കലാപമാണ് മഹാവികാസ് അഘാടി സര്‍ക്കാരിന്റെ പതനത്തിനും ഉദ്ധവ് താക്കറേയുടെ രാജിക്കും വഴിവെച്ചത്. ബുധാനാ്ച രാത്രിയാണ് ഉദ്ധവ് രാജി സമര്‍പ്പിച്ചത്.
ഏകനാഥ് ഷിന്ദേയുടെ സംഘത്തില്‍നിനിന്ന് ഗുലാബ് റാവു പാട്ടീല്‍, ഉദയ് സാമന്ത്, ദാദാ ഭുസെ, അബ്ദുള്‍ സത്താര്‍, സഞ്ജയ് റാത്തോഡ്, ശംഭുരാജ് ദേശായി, ബച്ചു കാഡു, താനാജി സാവന്ത് തുടങ്ങിയവര്‍ക്ക് പുതിയ സര്‍ക്കാരില്‍ മന്ത്രിപദം ലഭിച്ചേക്കുമെന്നാണ് സൂചന.
ബി.ജെ.പിക്ക് 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് പാര്‍ട്ടി നേതാവ് ഗിരീഷ് മഹാജന്‍ അവകാശപ്പെട്ടു. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യം 145 എം.എല്‍.എമാരുടെ പിന്തുണയാണ്.
ഇതിനിടെ മുഖ്യമന്ത്രി പദം രാജിവെച്ച ഉദ്ധവ് താക്കറെ ശിവസേന എന്ന പേര് ഷിന്ദേ പക്ഷം ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടേക്കും
Content Highlights: devendra fadnavis and eknath shinde to meet governer and stake claim to form government
Published: 30 Jun 2022, 02:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented