ന്യൂഡൽഹി: ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള മുതിർന്ന എഎപി നേതാക്കൾക്കെതിരേ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ച്ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണ കാന്ത ശർമ. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് തന്നെയും കോടതിയെയും ലക്ഷ്യമിട്ടുള്ള അപകീർത്തികരവും നിന്ദ്യവുമായ സാമൂഹികമാധ്യമ പോസ്റ്റുകളുടെയും പ്രചാരണങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടിയെന്ന് ജസ്റ്റിസ് വ്യക്തമാക്കി.
കെജ്‌രിവാളിനെ കൂടാതെ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിനയ് മിശ്ര, സൗരഭ് ഭരദ്വാജ് എന്നിവർക്കെതിരേയാണ് ജസ്റ്റിസ് കോടതിയലക്ഷ്യനടപടി സ്വീകരിച്ചിട്ടുള്ളത്. അതേസമയം, മദ്യനയക്കേസിൽ കെജ്‌രിവാൾ ഉൾപ്പെടെയുള്ളവരെ വെറുതേവിട്ടതിനെതിരായ സിബിഐയുടെ പുനഃപരിശോധനാഹർജി കേൾക്കുന്നതിൽനിന്ന് സ്വർണ കാന്ത ശർമ പിന്മാറുകയും ചെയ്തു. താൻ കോടതിയലക്ഷ്യനടപടികൾ ആരംഭിച്ച സാഹചര്യത്തിൽ കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കുന്നതാകും ഉചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ പിന്മാറിയത്.
അങ്ങേയറ്റം അപകീർത്തികരവും അത്യധികം നിന്ദ്യവും അപമാനകരവുമായ സംഗതികളാണ് പ്രതിഭാഗത്തുള്ളവർ തനിക്കും കോടതിക്കുമെതിരേ പോസ്റ്റ് ചെയ്തതെന്ന് ജസ്റ്റിസ് സ്വർണകാന്ത ശർമ പറഞ്ഞു. അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെ നിരവധി പ്രതികളുള്ള മദ്യനയക്കേസിലെ ഹർജികളും അനുബന്ധ അപേക്ഷകളും പരിശോധിക്കുന്ന നടപടികൾക്കിടെയാണ് കോടതിയിൽനിന്ന് ഈ പരാമർശം ഉണ്ടായത്.
പ്രചരിക്കുന്ന സാമൂഹികമാധ്യമക്കുറിപ്പുകളും സംഗതികളും അനുവദനീയമായ വിമർശനപരിധിക്ക് ഏറെ അപ്പുറം പോയെന്നും ഇത് കോടതിയുടെ അധികാരത്തെ ദുർബലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തോന്നുന്നെന്നും ജസ്റ്റിസ് പറഞ്ഞു. കോടതിയലക്ഷ്യ നടപടികൾ കേവലം ഒരു ജഡ്ജിയെ മാത്രമല്ല, ജുഡീഷ്യറി എന്ന സംവിധാനത്തെ ആകെമാനം സംരക്ഷിക്കുമെന്ന് പറഞ്ഞ ജസ്റ്റിസ്, തനിക്കെതിരായ രാഷ്ട്രീയ പ്രചാരണത്തെ ഭയപ്പെടുന്നില്ലെന്നും കൂട്ടിച്ചേർത്തു.
Content Highlights: Justice Swarana Kanta Sharma initiated contempt proceedings against AAP leaders., Action follows defamatory social media posts regarding the liquor policy case., Justice Sharma recused herself from hearing the CBI review petition., Court emphasized the need to protect the judiciary from political campaigns.
Published: 14 May 2026, 09:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented