
ന്യൂഡൽഹി: ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനെതിരെ വെള്ളിയാഴ്ച ഡൽഹിയിലെ ജന്തർ മന്ദറിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി ഒത്തുകൂടി. സംവരണ ആനുകൂല്യങ്ങൾ ജാതിയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാകണം എന്നതാണ് ആവശ്യം.
റിസർവേഷൻ ഹതാവോ ആന്തോളൻ എന്ന ഇൻസ്റ്റാഗ്രാം പേജ് നൽകിയ ആഹ്വാനത്തെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പ്രകടനത്തിന് പോലീസ് അനുമതിയില്ല. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും പ്രദേശത്ത് വിന്യസിക്കുകയും പ്രധാന സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. രാവിലെ ഇവിടെ ഒത്തുകൂടിയ ചിലരെ പോലീസ് നീക്കം ചെയ്തതായും റിപ്പോർട്ടുണ്ട്. പ്രദേശത്ത് ഇന്റർനെറ്റ് ജാമറുകൾ സ്ഥാപിച്ചതായി ചില പ്രതിഷേധക്കാർ ആരോപിച്ചെങ്കിലും ഇത് സ്വതന്ത്രമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
നിലവിലുള്ള സംവരണ സമ്പ്രദായം പുനഃപരിശോധിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംവരണത്തിൽ ക്രീമി ലെയർ മാനദണ്ഡം കൊണ്ടുവരണമെന്നും എസ്.സി , എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുമായി ബന്ധപ്പെട്ട നയങ്ങളിൽ മാറ്റം വരുത്തണമെന്നും ആവശ്യമുയർന്നു. സ്കോളർഷിപ്പ്, ഫീസ് ഇളവ്, കോച്ചിംഗ് എന്നിവയിലൂടെ അർഹരായവർക്ക് സഹായം ഉറപ്പാക്കണമെന്നും ഉയർത്തുന്ന ആവശ്യങ്ങളിൽ ചിലതാണ്.
Content Highlights: Hundreds gathered at Delhi's Jantar Mantar following a social media call to demand the replacement of caste-based reservation with economic-based criteria, prompting heavy police security and detentions due to a lack of official permission.
Published: 21 Aug 2026, 11:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented