ന്യൂഡല്‍ഹി: തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ അതിതീവ്രമായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും.

To advertise here,

'ഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,' രാഷ്ട്രപതി മുര്‍മു എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.

'ഇന്ന് വൈകുന്നേരം ഡല്‍ഹിയിലുണ്ടായ സ്‌ഫോടനത്തില്‍ അതീവ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഹൃദയത്തില്‍ നിന്നുള്ള അനുശോചനം. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,' ഉപരാഷ്ട്രപതി രാധാകൃഷ്ണന്‍ എക്‌സില്‍ കുറിച്ചു.