ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, പശ്ചിമേഷ്യയിലുണ്ടായ പ്രതിസന്ധിയെത്തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിൽ ഞായറാഴ്ച റദ്ദാക്കിയത് നൂറിലധികം അന്താരാഷ്ട്ര വിമാന സർവീസുകൾ (പുറപ്പെടുന്നതും എത്തുന്നതും ഉൾപ്പെടെ). 

To advertise here,

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ തടസ്സപ്പെട്ടതോടെ, യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. വൈകുന്നേരം വരെ, പുറപ്പെടുന്ന 62 ഉം എത്തുന്ന 42ഉം ഉൾപ്പെടെ നൂറിലധികം വിമാനങ്ങൾ റദ്ദാക്കിയെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിമാനത്താവളത്തിലെ വ്യാപകമായ തടസ്സങ്ങൾ കാരണം ആഭ്യന്തര റൂട്ടുകളിലെയും നിരവധി വിമാനങ്ങൾ വൈകിയതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഏകദേശം 1,520 വിമാനസർവീസുകളാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ദിവസവും കൈകാര്യം ചെയ്യുന്നത്.

ഏറ്റവും പുതിയ വിവരങ്ങൾക്കായി എയർലൈനുകളുമായി ബന്ധപ്പെടാൻ ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) യാത്രക്കാരോട് നിർദേശിച്ചു. "പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ കാരണം, അന്താരാഷ്ട്ര വിമാനങ്ങൾ കാലതാമസത്തിനോ ഷെഡ്യൂൾ മാറ്റങ്ങൾക്കോ വിധേയമായേക്കാമെന്നും DIAL ഒരു എക്സ് പോസ്റ്റിലൂടെ അറിയിച്ചു.