ചണ്ഡീഗഢ്: ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനുനേരേ നടന്ന വധശ്രമം നടന്ന് ഒരുദിവസം പിന്നിടുമ്പോള്‍ അകാല്‍തഖ്തിന്റെ ശിക്ഷ ശിരസ്സാവഹിച്ചുകൊണ്ട് സുഖ്ബിര്‍ സിങ് ബാദല്‍ ആനന്ദ്പുര്‍ സാഹിബ് ഗുരുദ്വാരയില്‍ സേവ ചെയ്യാനെത്തി. വീല്‍ചെയറില്‍ത്തന്നെയാണ് ആനന്ദിപുരിലും സുഖ്ബിര്‍ കാവലിരുന്നത്.
ബുധനാഴ്ച രാവിലെ 9.30-ന് സുവര്‍ണക്ഷേത്രത്തിലുണ്ടായ വധശ്രമത്തെത്തുടര്‍ന്ന് കനത്ത സുരക്ഷാസംവിധാനങ്ങളാണ്സുഖ്ബീര്‍ സിങ് ബാദലിന് ചുറ്റും ഒരുക്കിയിരിക്കുന്നത്. ബാദലിന്റെ സുരക്ഷയില്‍ വന്‍ വീഴ്ച ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ശിരോമണി അകാലിദള്‍ ജനറല്‍ സെക്രട്ടറി ബിക്രം സിങ് മജിദിയ അമൃത്സര്‍ പോലീസ് കമ്മീഷണര്‍ ഗുര്‍പ്രീത് സിങ് ഭുള്ളറിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. സഹതാപം പിടിച്ചുപറ്റാനായി ബാദല്‍ തന്നെ ആസുത്രണം ചെയ്ത സംഭവമായിരിക്കാം ഇതെന്നായിരുന്നു ഭുള്ളറിന്റെ പ്രസ്താവന. തന്റെ തൊപ്പി സംരക്ഷിക്കാനും സുരക്ഷാവീഴ്ച മറച്ചുവെക്കാനുമാണ് ഭുള്ളര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത് എന്നായിരുന്നു ബിക്രം സിങ് കുറ്റപ്പെടുത്തിയത്. എന്നാല്‍ പോലീസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചതിനാല്‍ വധശ്രമം പരാജയപ്പെടുത്താനായെന്നും സംഭവത്തില്‍ സമഗ്രാന്വേഷണമാരംഭിച്ചെന്നുമാണ് ഭുള്ളര്‍ പ്രതികരിച്ചത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയെ പോലീസുകാരിലൊരാള്‍ ശ്രദ്ധിച്ചിരുന്നതിനാലാണ് തോക്ക് പുറത്തെടുത്തയുടന്‍ അക്രമിയുടെ കൈകള്‍ പിടിച്ചുവെക്കാനായതെന്നും കമ്മീഷണര്‍ പറഞ്ഞു. ദിശമാറി വെടിയുണ്ട ബാദല്‍ ഇരുന്നതിനുപുറകിലെ ചുവരിലാണ് പതിച്ചത്. സുരക്ഷാവീഴ്ചയുണ്ടായിട്ടില്ല, 190-ലേറെ പോലീസുകാര്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. സെഡ് പ്ലസ് സുരക്ഷയുള്ളയാളാണ് ബാദല്‍.
ബാദലിന് നേരേ നിറയൊഴിച്ച ഖലിസ്താന്‍ വിഘടനവാദ അനുകൂലിയായിരുന്ന നരെയ്ന്‍ സിങ് ചൗരയെ സുരക്ഷാസേനയും ആളുകളുംചേര്‍ന്ന് പിടികൂടിയിരുന്നു.
2007- 2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് സുഖ്ബീര്‍ സിങ് ബാദലിനെ ശിക്ഷിച്ചത്. സിഖ്മത നിയമപീഠം തെറ്റുകാരനെന്ന് വിധിച്ചതിനുപിന്നാലെ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു.
Content Highlights: day after assassination bid sukhbir badal performs seva at anandpur
Published: 05 Dec 2024, 07:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented